1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2019

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; പഴയ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് ബൈചൂങ് ബൂട്ടിയ. തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം പാര്‍ട്ടി രൂപീകരിച്ചത്. ആദ്യമായാണ് ഹംരോ സിക്കിം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

പട്ടിണിക്കെതിരായ മത്സരം എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ അണിഞ്ഞ ജെഴ്‌സിയാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. രണ്ടാമത്തേത് 2012 ല്‍ ബയേണ്‍ മ്യൂണിക്കിനെതിരായി തന്റെ വിട വാങ്ങല്‍ മത്സരം കളിച്ചപ്പോള്‍ അണിഞ്ഞ ജെഴ്‌സിയാണ്. ലോകോത്തര ഫുട്‌ബോള്‍ താരങ്ങളായ സിനദിന്‍ സിദാന്‍, ഫിഗോ തുടങ്ങിയവരുടെ ഒപ്പുകളും ഈ ജെഴ്‌സികളിലുണ്ട്.

പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധകരെ, സുഹൃത്തുക്കളെ ഞങ്ങള്‍ സിക്കിമില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തന്നെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന ദുരിതം പോലുള്ള പ്രശ്‌നങ്ങള്‍ സിക്കിമിലുമുണ്ട്. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്’ – ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സന്തോഷം നിറഞ്ഞ സിക്കിമിനായുള്ള നയങ്ങള്‍ നടപ്പിലാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറയുന്നത്. സിക്കിം യുവത്വത്തെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് ബൂട്ടിയ പറഞ്ഞിരുന്നു. സിക്കിം യുവത്വം അന്തസോടെ ജീവിക്കുന്ന സാഹചര്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബൂട്ടിയ വ്യക്തമാക്കി. ഒരു ലോക്‌സഭ മണ്ഡലം മാത്രമുള്ള സിക്കിമില്‍ കഴിഞ്ഞ രണ്ട് തവണയും സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടാണ് വിജയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.