1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2019

സ്വന്തം ലേഖകന്‍: ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്കെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തില്‍ പെട്ടപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു. ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു.

അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

‘മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നോട്ടുള്ള കേസന്വേഷണത്തിന് വളരെയേറെ ഉപകാരപ്രദമായിരിക്കും. വേറെയും ചിലത് പറഞ്ഞിട്ടുണ്ട്. പക്‌ഷെ നാട്ടിലേക്ക് പോവുന്നതിനാല്‍ ഇപ്പോള്‍ തുറന്നു പറയുന്നില്ല’. മരണത്തിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ഭീഷണി വകവെക്കുന്നില്ലെന്നും ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാകുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോള്‍ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.

ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.