1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2018

സ്വന്തം ലേഖകന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം തേടിയേക്കും. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ എയിംസിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു.

വെന്റിലേറ്ററില്‍ തുടരുകയാണ് ബാലഭാസ്‌കര്‍. രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങി. എന്നാല്‍ തുടര്‍ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്താനുള്ള അവസ്ഥ കൈവരിച്ചിട്ടില്ല. തലച്ചോറിന്റെ മുന്‍ഭാഗത്തെ ചതവിന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മതിയെന്നാണ് നിഗമനം. കാലിനടക്കം ശസ്ത്രക്രിയ വേണ്ടിവരും. ആരോഗ്യനില അടിക്കടി മാറുന്നതാണ് പ്രശ്‌നം.

എന്നാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലടക്കം നേരിയ പുരോഗതി കൈവരിക്കാനായതിന്റെയും ആത്മവിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. മുന്‍ദിവസങ്ങളിലേതുപോലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായവും പൂര്‍ണമായി വേണ്ടി വരുന്നില്ലെന്നതും ആത്മവിശ്വാസം കൂട്ടുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ഇവര്‍ അപകടനില പൂര്‍ണമായും തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ച ഏക മകള്‍ തേജസ്വിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.