സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിയും പുകയും, ബാലി വിമാനത്താവളം അടച്ചു; ഇന്ത്യക്കാരടക്കം നിരവധിപേരുടെ യാത്ര മുടങ്ങി. മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് വീണ്ടും തുറന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ പൊടിപടലവും ചാരവും ആകാശത്ത് നിറഞ്ഞതിനെ തുടര്‍ന്ന് നൂറാ റായ് അന്താരാഷ്ട്ര വിമാനത്താവളം പുലര്‍ച്ചെ 3 മുതല്‍ രാത്രി 7 വരെ അടച്ചുപൂട്ടുകയാണെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേരാണ് ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ഇന്തോനേഷ്യയില്‍ വിനോദസഞ്ചാരത്തിന് എത്തിയ 10 ഇന്ത്യക്കാര്‍ക്കും മറ്റുളളവര്‍ക്കും വേണ്ടി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരുന്നു. 446 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ 74,928 പേരുടെ യാത്രയാണ് മുടങ്ങിയത്. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുള്ള പുകയും ചാരവും ഏകദേശം 1600 അടി ഉയരത്തിലാണ് പൊങ്ങിപ്പറക്കുന്നത്. ഏഴു മാസത്തിനിടിയില്‍ രണ്ടാം തവണയാണ് മൗണ്ട് അഗുംഗ് പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ നവംബറിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരു ദിവസത്തോളം ബാലി വിമാനത്താവളം അടച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല