സ്വന്തം ലേഖകന്‍: ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 മരിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്നത് ഹിന്ദു ക്ഷേത്രത്തിന് തൊട്ടടുത്തയാതിനാല്‍ ആരാധനക്കെത്തിയ ഇന്ത്യക്കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന.
ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടിത്തെറിയില്‍ തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് സൂചനയൊന്നും ഇല്ലെന്ന് അധികാരികള്‍ അറിയിച്ചു.
പ്രാദേശിക സമയം രാത്രി ഏഴുമണിക്കാണ് (ഇന്ത്യന്‍ സമയം വൈകുന്നേരം 5.30) സ്‌ഫോടനം. ബ്രഹ്മാവിന്റെ പേരിലുള്ള ക്ഷേത്രം ബാങ്കോക്കിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മൂന്നു വലിയ ഷോപ്പിങ് മാളും ഉണ്ട്. പൊലീസ്, എമര്‍ജന്‍സി വാനുകള്‍, ബോംബ് നിര്‍വീര്യമാക്കുന്ന സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല