1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2018

സ്വന്തം ലേഖകന്‍: ബാങ്കോക്ക് നഗരരം പത്തു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോള്‍ 2030 ഓടെ പത്ത് വര്‍ഷം കൊണ്ട് ബാങ്കോക്ക് നഗരം കടലില്‍ മുങ്ങുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോളണ്ടില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗത്തിന് ബാങ്കോക്കില്‍ ചൊവ്വാഴ്ച തുടക്കമാകാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം, അതിശക്തമായ കൊടുങ്കാറ്റ്, കനത്ത പേമാരി, കടുത്ത വരള്‍ച്ചയും പ്രളയവും സ്ഥിതിഗതികള്‍ വഷളാക്കും. ഇത് 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പോലുള്ളവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതാണ് 2015 ലെ പാരീസ് കാലാവസ്ഥ ഉടമ്പടി.

സമുദ്രനിരപ്പില്‍ നിന്ന് 1.5 മീറ്റര്‍ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് നഗരം സ്ഥിതി ചെയ്യുന്നത്. ജക്കാര്‍ത്തയും മനിലയും പോലെ കാലാവസ്ഥാ വ്യതിയാനം ലോകത്തില്‍ ഏറ്റവും ഭീകരമായി ബാധിക്കുന്ന നഗരമായാണ് ബാങ്കോക്ക് വിലയിരുത്തപ്പെടുന്നത്. കനത്ത മഴമൂലം 2030 ആദ്യത്തോടെ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തില്‍ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.