1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: എഴു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍, വരവേല്‍ക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോഡി വിമാനത്താവളത്തില്‍. നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള 25 കരാറുകളില്‍ ഒപ്പുവയ്ക്കും. 

ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് പ്രോട്ടോക്കോള്‍ തെറ്റിച്ച് മോഡി എത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി സഞ്ചരിച്ചത് സാധാരണ ട്രാഫിക്കിലൂടെ ഒരു ട്രാഫിക് നിയന്ത്രണങ്ങളുമില്ലാതെയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധരംഗത്തെ സഹകരണത്തിനുള്ള രണ്ടു കരാറുകളും സിവില്‍ ആണവ സഹകരണക്കരാറും ഇതില്‍ ഉള്‍പ്പെടുന്നു. ബംഗ്‌ളദേശിന് ഇന്ത്യ 50 കോടി ഡോളറിന്റെ വായ്പസഹായവും പ്രഖ്യാപിക്കും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് , ട്രെയിന്‍ സര്‍വീസുകളും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ആരംഭിക്കും. കൊല്‍ക്കത്തയെയും ബംഗ്ലാദേശിലെ ഖുല്‍നയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍, ബസ് സര്‍വീസുകള്‍ ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

എന്നാല്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ കഴിഞ്ഞ 20 വര്‍ഷമായി ചര്‍ച്ചകള്‍ നടത്തുന്ന ടീസ്റ്റ നദീജലക്കരാര്‍ ഇത്തവണയും ഒപ്പുവെച്ചേക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണിത്. ഇന്നും നാളെയും ഹസീനയ്ക്കു നല്‍കുന്ന വിരുന്നുകളില്‍ മമതയും പങ്കെടുക്കുന്നുണ്ട്. ഇന്നു പ്രധാനമന്ത്രിയും നാളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഹസീനയ്ക്കും സംഘത്തിനും അത്താഴവിരുന്നു നല്‍കുന്നുണ്ട്. നാളെ ഹസീന അജ്മീര്‍ ഷെരീഫ് സന്ദര്‍ശിക്കും. തിങ്കളാഴ്ച വ്യവസായ പ്രതിനിധികളുടെ യോഗത്തിലും പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.