2016 വരെ നിലവിലെ പലിശനിരക്കുകളില്‍ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനകള്‍ നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. എണ്ണവിലയുടെ കുറവ്, പൗണ്ടിന്റെ മൂല്യവര്‍ദ്ധനവ് എന്നിവ പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തുമെന്നും സാമ്പത്തിക മേഖല വളര്‍ച്ചയില്‍ തന്നെ തുടരുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റി അംഗങ്ങളില്‍ നിലവിലെ പലിശ നിരക്കായ 0.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഒരാള്‍ മാത്രമാണ് പിന്തുണ നല്‍കിയത്. മോണിറ്ററി പോളിസികള്‍ നിര്‍ണയിക്കുന്ന കമ്മറ്റിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 0.7 ശതമാനം വളര്‍ച്ച നേരിടുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെയര്‍മാന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല