1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2015

സ്വന്തം ലേഖകന്‍: കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. രണ്ടു തവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

2014 മാര്‍ച്ച് 22ന് 15 ലക്ഷം രൂപയും, ഏപ്രില്‍ രണ്ടിന് 10 ലക്ഷം രൂപയും കെ എം മാണി വാങ്ങിയതായി വിധി പകര്‍പ്പില്‍ കോടതി പറയുന്നു. എസ് പി സുകേശന്‍ അന്വേഷണത്തിലൂടെ കണ്ടത്തിയ രേഖകളും മറ്റു വിശദാംശങ്ങളും മാണി കോഴ വാങ്ങിയതായുള്ള തെളിവുകളാണെന്ന് കോടതി വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശനെ കോടതി പുകഴ്ത്തി. കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയിരിക്കുന്നതെന്ന് കോടതി പറയുന്നു. അതേസമയം, വിജിലന്‍സ് ഡയറക്ടറെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഡയറക്ടര്‍ ഇടപെട്ടെന്നും റിപ്പോര്‍ട്ടില്‍ അക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എസ് പി സുകേശനെ തന്നെ തുടരന്വേഷണത്തിന് നിയോഗിച്ച കോടതി ബിജു രമേശ് സമര്‍പ്പിച്ച സിഡി ശാസ്ത്രീയമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ ഉടമകളുടേയും സംഘടനകളുടേയും അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ധനമന്ത്രി മാണിയുടെ വീട്ടില്‍ മാര്‍ച്ച് 31ന് നടന്ന രണ്ടാം കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വിധി പകര്‍പ്പില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.