1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2017

സ്വന്തം ലേഖകന്‍: ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നില്‍ ചണ്ഡിഗഢില്‍ നിന്നുള്ള 46 കാരനും സോഫ്റ്റ്‌വെയര്‍ പ്രൊഷനലുമായ ഹര്‍മന്‍ സിദ്ദുവാണ്.

മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു അപകടത്തിന്റെ ഫലമായി കഴുത്തിന് താഴെ തളര്‍ന്നുപോയതിന്റെ ദുരിതമാണ് ഇത്തരമൊരു പരാതിയുമായി കോടതിയെ സമീപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സിദ്ദു പറയുന്നു. 1996 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശില്‍വെച്ച് സിദ്ദു സഞ്ചരിച്ച കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം.

താന്‍ വീട്ടില്‍വെച്ചും ബാറുകളില്‍നിന്നും മദ്യപിക്കാറുണ്ട്. പക്ഷേ മദ്യപിച്ച് ഒരിക്കലും വാഹനം ഓടിക്കാറില്ലെന്നും സിദ്ദു പറയുന്നു. കോടതി വിധിയില്‍ താന്‍ സംതൃപ്തനാണെന്നും തന്റെ പോരാട്ടം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ മാത്രമല്ല, മറിച്ച് സുരക്ഷിതമായ ഗതാഗതത്തിനു വേണ്ടിയുള്ളതാണെന്നും സിദ്ദു ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബ് ഹരിയാന ഹൈകോടതിയിലാണ് സിദ്ദു തെന്റ പോരാട്ടം തുടങ്ങിവെച്ചത്. ‘അറൈവ് സേഫ്’ എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു അന്ന് ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനക്കെതിരെ സിദ്ദു ഹരജി നല്‍കിയത്. പിന്നീട് മദ്യവില്‍പനക്കമ്പനികളും സംസ്ഥാന സര്‍ക്കാറുകളും ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.