1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015

ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഡേവിഡ് കാമറൂണിനോട് ആവശ്യപ്പോട്ടു. ജി 7 സമ്മിറ്റ് വേദിയില്‍ ഇരുവരും കൂടിക്കാഴ്ച്ച നടത്തിയപ്പോഴായിരുന്നു ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്. നാറ്റോ അംഗ രാഷ്ട്രങ്ങള്‍ ജിഡിപിയുടെ രണ്ട് ശതമാനം മിലിട്ടറിക്കായി ചെലവാക്കണമെന്നാണ് നാറ്റോ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ബ്രിട്ടണ്‍ ചെലവു ചുരുക്കലുകള്‍ നടപ്പാക്കുമ്പോള്‍ ഇതില്‍ താഴെ പോകരുതെന്ന് ഒബാമ നിര്‍ദ്ദേശിച്ചു.

പാശ്ചാത്യ മിലിട്ടറി അലയന്‍സിലെ നിര്‍ണായത തൂണായ യുകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കുമ്പോള്‍ അത് എല്ലാവരെയും ബാധിക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് ആംഡ് ഫോഴ്‌സിനെ ലോകത്തിലെ എല്ലാ നഗരങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്നായിരുന്നു ഇതിന് കാമറൂണ്‍ നല്‍കിയ മറുപടിയെന്ന് ഡൗണിംഗ് സ്ട്രീറ്റുമായി അടുത്ത് ബന്ധമുള്ള ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തി.

ഉക്രെയിനിലെ റഷ്യന്‍ ഇടപെടല്‍, ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യം, ലിബിയയിലെ സാഹചര്യങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു.

നേരത്തെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ നാറ്റോ നിഷ്‌കര്‍ഷിച്ച രണ്ട് ശതമാനം മിലിട്ടറി ബജറ്റ് എന്ന നിബന്ധന പാലിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലെന്ന് ഡേവിഡ് കാമറൂണ്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.