1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ്​ ഭരണത്തിൽനിന്ന്​ പൂർണ്ണ മോചനം നേടി ബാർബഡോസ്​. ചൊവ്വാഴ്ച ചാൾസ് രാജകുമാരൻ പ​ങ്കെടുത്ത വർണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. പിന്നീട്​ കരീബിയൻ ദ്വീപ്​ രാഷ്​ട്രത്തെ ​േലാകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു.

ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസൺ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 2018മുതൽ രാജ്യത്തിന്‍റെ ഗവർണർ ജനറലാണ്​ സാൻഡ്ര. ബ്രിട്ടനിൽനിന്ന്​ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 55ാം വാർഷിക ദിനമായ നവംബർ 30നായിരുന്നു റിപബ്ലിക്​ പ്രഖ്യാപനവും രാഷ്​ട്രപതിയുടെ സത്യപ്രതിജ്ഞയും. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ​ബ്രിട്ടീഷ്​ രാജവാഴ്ചയുടെ റോയൽ സ്റ്റാൻഡേർഡ്​​ പതാക താഴ്​ത്തുകയും മാറ്റുകയും ചെയ്​തു.

കഴിഞ്ഞവർഷം​ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ ബ്രിട്ടീഷ്​ രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാർബഡോസ്​ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരമാധികാര റിപബ്ലിക്​ പ്രഖ്യാപനത്തെ ആഘോഷ​ത്തോടെയാണ്​ ബാർബഡോസ്​ ജനത വരവേറ്റത്​.

രാജ്യത്ത്​ കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച കർഫ്യൂ ഒഴിവാക്കി ജനങ്ങൾക്ക്​ ആഘോഷിക്കാൻ സർക്കാർ അവസരമൊരുക്കിയിരുന്നു. ചാൾസ്​ രാജകുമാരന്​ പുറമെ ബാർ​േബഡിയൻ ഗായികയായ റിഹാനയും ചടങ്ങിൽ പ​ങ്കെടുത്തു. പുതിയ തുടക്കമായാണ്​ ചടങ്ങിനെ ചാൾസ്​ രാജകുമാരൻ വിശേഷിപ്പിച്ചത്​. എല്ലാഴ്പ്പോഴും താൻ ബാർബഡോസിന്‍റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.