1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തു നായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൌദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൌദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ.

മതവിശ്വാസം ചൂണ്ടിക്കാണിച്ച് പൊതുവിടത്തില്‍ നായകളുമായി കറങ്ങുന്നത് മതകാര്യ പൊലീസ് സൌദിയില്‍ മിക്കയിടങ്ങളിലും വിലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍ത്തു നായകളെയും കൊണ്ട് വരാനായി ഒരു കഫേ തുറക്കുന്നത്. ബാര്‍ക്കിംഗ് ലോട് എന്നാണ് കഫേയുടെ പേര്. ജൂണ്‍ മാസത്തില്‍ ഖോബര്‍ നഗരത്തിലാണ് കഫേ തുറക്കുന്നത്.

ദലാല്‍ അഹമ്മദ് എന്ന സ്ത്രീയാണ് കഫേയുടെ ഉടമ. ഇങ്ങനെയൊരു കഫേ തുടങ്ങാനുള്ള കാരണവും ഇവര്‍ പറയുന്നു.

“ഞാന്‍ എന്റെ വളര്‍ത്തു നായയുമായി സൌദിയില്‍ മുന്‍പൊരിക്കല്‍ വന്നിരുന്നു. പക്ഷെ നായയെയും കൊണ്ട് ബീച്ചില്‍ കറങ്ങാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ഞാന്‍ വളരെ ദുഃഖിതയാവുകയും നായകളെ കൂടി കൊണ്ട് വരാന്‍ പറ്റുന്ന ഒരു കഫേ ഇവിടെ തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു,” ദലാല്‍ അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു.

സൌദിയില്‍ നായകളുമായുള്ള സഞ്ചാരം പലസ്ഥലത്തും വിലക്കുന്നുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം നിയന്ത്രണങ്ങള്‍ വിലപ്പോവാത്ത തരത്തില്‍ വളര്‍ത്തു നായ ഉടമകളുടെ എണ്ണം രാജ്യത്ത് കൂടി വന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.