1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

യുകെയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്കാ കാരണമായിട്ടുള്ള ബാറ്റില്‍ ഓഫ് ബ്രിട്ടന്റെ 75ാം വാര്‍ഷികം ഇന്ന്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബക്കിംഗ്ഹാം പാലസിന്റെ ബാല്‍ക്കണിയില്‍ എലിസബത്ത് രാജ്ഞി ഫ്‌ളൈപാസ്റ്റ് വീക്ഷിക്കാന്‍ എത്തും. വില്യം രാജകുമാരനും രാജകുടുംബാംഗങ്ങളും ചടങ്ങില്‍ രാജ്ഞിക്കൊപ്പം പങ്കെടുക്കും.

ബാറ്റില്‍ ഓഫ് ബ്രിട്ടനില്‍ ഉപയോഗിച്ച എയര്‍ക്രാഫ്റ്റുകളെ അനുസ്മരിപ്പിക്കത്തക വിധത്തിലാണ് ഫ്‌ളൈപാസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ചരിത്രത്തിലെ നിര്‍ണായകമായ സമയമാണ് ബാറ്റില്‍ ഓഫ് ബ്രിട്ടണ്‍. 1940 ല്‍ ഫ്രാന്‍സ് കീഴടക്കിയ ശേഷം അഡോള്‍ഫ് ഹിറ്റ്‌ലര്‍ ബ്രിട്ടണിലേക്ക് കണ്ണോടിച്ചു. ഓപ്പറേഷന്‍ സീലയണ്‍ എന്നായിരുന്നു ആ പദ്ധതിയുടെ പേര്. ജര്‍മ്മന്‍ ബോംബര്‍ വിമാനങ്ങളെ നാളുകള്‍ നീണ്ട് നിന്ന യുദ്ധത്തിനൊടുവില്‍ റോയല്‍ എയര്‍ ഫോഴ്‌സ് പ്രതിരോധിച്ചു. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇപ്പോള്‍ ബാറ്റില്‍ ഓഫ് ബ്രിട്ടണ്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.