1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2021

സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര വാർത്ത ചാനലായ ബിബിസി വേൾഡിന്​ വിലക്ക്​ ഏർപ്പെടുത്തി ചൈന. ചൈനീസ്​ ബ്രോഡ്​കാസ്​റ്റിങ്​ ലിമിറ്റഡാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ഉയിഗൂർ മുസ്​ലിംകളെ സംബന്ധിച്ച്​ വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്​തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിലക്ക്​.

യു​.കെ നിയമം ലംഘിച്ചതിന്​ ചൈനീസ്​ ബ്രോഡ്​കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്​വർക്കിന്‍റെ ലൈസൻസ്​ ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന്​ പിന്നാലെയാണ്​ ചൈനയുടെ നടപടി. യു.എസ്​ ചാരപ്രവർത്തനം ആരോപിച്ചതിന്​ പിന്നാലെ ചൈനീസ്​ ടെലികോം ​ഗ്രൂപ്പായ വാവെയ് യുടെ ഫൈവ്​ ജി നെറ്റ്​വർക്ക്​ സ്​ഥാപിക്കുന്നതിൽനിന്ന്​ ബ്രിട്ടൻ തടഞ്ഞിരുന്നു.

ചൈനയിലെ സംപ്രേക്ഷണ മാർഗനിർദേശങ്ങളിൽ ബിബിസി ഗുരുതര ലംഘനം നടത്തിയതായി നാഷനൽ റേഡിയോ ആൻഡ്​ ടെലിവിഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു. വാർത്തകൾ സത്യസന്ധവും നീതിയുക്തവുമാകണമെന്നും ചൈനയ​ുടെ ദേശീയ താൽപര്യങ്ങൾക്ക്​ ദോഷം വരുന്നതാകരുതെന്നും പറയുന്നു.

ചൈനയിൽ ബിബിസിക്ക്​ പ്രക്ഷേപണം തുടരാൻ അനുവാദമില്ലെന്നും പ്രക്ഷേപണത്തിനുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ്​ അധികൃതർ വ്യക്തമാക്കി. ചൈനയുടെ നടപടി നിരാശാജനകം എന്നായിരുന്നു ബിബിസിയുടെ പ്രതികരണം.

അതേസമയം, ബിബിസിക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ നടപടിക്കെതിരെ യു.എസ്​ വക്താവ്​ രംഗത്തെത്തി. ജനങ്ങൾക്ക്​ മാധ്യമ, ഇന്‍റർനെറ്റ്​ സൗകര്യം പൂർമായും ലഭ്യമാക്കാതെ തടഞ്ഞുവെക്കുന്നത്​ ശരിയല്ലെന്നായിരുന്നു യുഎസ് പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.