1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2017

 

സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ആഫ്രിക്കന്‍ പൗരന്‍, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍. ലണ്ടന്‍ ആക്രമണത്തിന് തൊട്ടു പിന്നാലെ ബെല്‍ജിയത്തില്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയ ഉത്തരാഫ്രിക്കന്‍ പൗരനെ പോലീസ് പിടികൂടി. ബുധനാഴ്ചയാണ് തുറമുഖ നഗരമായ ആന്റ്‌വെര്‍പ്പില്‍ ജനത്തിരക്കേറിയ ഷോപ്പിംഗ് ഏരിയയിലേക്ക് ഇയാള്‍ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു സംഭവം. 32 പേര്‍ കൊല്ലപ്പെട്ട ബ്രസല്‍സ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനം ചൊവ്വാഴ്ചയാണ് കഴിഞ്ഞത്.

അക്രമിയെ അറസ്റ്റ് ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ കാറില്‍ നിന്നും മൂര്‍ച്ചയേറിയ ആയുധങ്ങളും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൊഹമ്മദ് എന്ന 39 കാരനാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ ഫ്രഞ്ചു പൗരത്വമുള്ള ആളാണെന്നാണ് ബെല്‍ജിയം പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ബെല്‍ജിയന്‍ അതിര്‍ത്തിയിലെ ഫ്രഞ്ചു നഗരമായ ലെന്‍സില്‍ താമസമാക്കിയ ടുണീഷ്യക്കാരനാണെന്നാണ് ഇയാളെന്നാണ് ഫ്രാന്‍സ് പറയുന്നത്. പെട്ടെന്ന് അക്രമം നടത്താന്‍ ഇയാളെ സ്വാധീനിച്ച ഘടകം എന്താണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാളടെ ലെന്‍സിലെ വിലാസം കണ്ടെത്തിയിട്ടുണ്ടെങ്കിലൂം മുമ്പെങ്ങും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നതായി വിവരമില്ല.

ചെറുപ്പത്തില്‍ മദ്യപിച്ചും മയക്കുമരുന്ന് കഴിച്ചും വാഹനമോടിച്ചു എന്ന ചെറിയ കേസുകളൊഴികെ ഇയാള്‍ക്കെതിരേ മറ്റു കുറ്റങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ബുധനാഴ്ച ഷോപ്പിംഗ് തെരുവായ മേയറിലൂടെ ഒരു ഫ്രഞ്ചു റജിസ്‌ട്രേഷനിലുള്ള കാര്‍ വേഗത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നടപ്പാതയില്‍ നിന്നും കാല്‍നടക്കാര്‍ ചാടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബ്രസല്‍സ് ആക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് അതീവജാഗ്രത നിലനിന്നിരുന്നതും അക്രമിയെ എളുപ്പം പിടികൂടാന്‍ സഹായകമായി. അതിവേഗതയില്‍ പോയ കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. പിന്നീട് കൂടുതല്‍ പോലീസെത്തി കാര്‍ തടഞ്ഞ് പ്രതിയെ പിടികൂടി.

ഫ്രഞ്ച് നമ്പര്‍ പ്ലേറ്റുള്ള കാറിലാണ് ഇയാള്‍ എത്തിയത്. ബ്രസല്‍സിലെ ലണ്ടനില്‍ സമാനമായ അക്രമണം നടന്നതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാല്‍ പോലീസ് അതീവ ജാഗ്രതയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിതിന് പുറമേ ശനിയാഴ്ച പാരീസിലെ ഓര്‍ളി എയര്‍പോര്‍ട്ടില്‍ ആക്രമി ഒരു സൈനികന്റെ തോക്ക് തട്ടിപ്പറിച്ച് വെടിവെയ്ക്കാന്‍ ശ്രമികുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.