1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആൻഡ് ഇന്‍വസ്റ്റ്‌മെന്റ് ഏജന്‍സി ലണ്ടന്‍ ആൻഡ് പാര്‍ട്‌ണേര്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കി പുറത്തുവിട്ടത്.

2016 മുതലുള്ള കണക്കുകൾ പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമായി ബെംഗളൂരു മാറി. ഇന്ത്യയുടെ സ്വന്തം സിലിക്കൺ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വർഷത്തിനിടെ 5.4 മടങ്ങ് വർധിച്ച് 2016 ലെ 0.7 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ 7.2 ബില്യൺ ഡോളറായി ഉയർന്നുവെന്ന് കണക്കുകൾ പറയുന്നു. നാലുവർഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 0.7 മുതൽ 1.2 ബില്യൺ ഡോളർ വരെ 1.7 മടങ്ങ് വർധിച്ചുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടൻ 2016-2020 കാലയളവിൽ 3.5 ബില്യൺ ഡോളറിൽ നിന്ന് 10.5 ബില്യൺ ഡോളറായി മൂന്നിരട്ടി വളർച്ച രേഖപ്പെടുത്തി. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിലൂടെ അതിവേഗം വളരുന്ന ആഗോള ടെക് ഹബുകളിൽ ബെംഗളൂരുവും ലണ്ടനും സ്ഥാനം നേടി എന്നത് അതിശയകരമാണ്. രണ്ട് മഹാനഗരങ്ങളും സംരംഭകത്വത്തിലും നവീകരണത്തിലും പരസ്പര ശക്തി പങ്കുവയ്ക്കുന്നുണ്ട്. ഇത് ടെക് നിക്ഷേപകർക്കും കമ്പനികൾക്കും രണ്ട് മേഖലകളിലും വ്യാപാരം നടത്തുന്നതിന് ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലണ്ടൻ ആൻഡ് പാർട്ണേഴ്സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിൻ ഭരുച്ച പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.