1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2018

സ്വന്തം ലേഖകന്‍: ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍. ഉച്ച കഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്കും. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. 102 കന്പനികളില്‍നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ ചില കരാറുകള്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവക്കുമെന്നാണ് സൂചന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.