1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​ധി​കാ​രം കൈ​മാ​റു​മോ എ​ന്ന ആ​ശ​ങ്ക ഒ​രു വ​ശ​ത്ത്​ നി​ല​നി​ൽ​ക്കു​േ​മ്പാ​ഴും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച്​ നി​യു​ക്​​ത പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ. സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​ടേ​തു​ൾ​പ്പെ​ടെ മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​വു​മെ​ന്ന്​ അ​ടു​ത്ത ആ​ഴ്​​ച ബൈ​ഡ​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന്​ ദി ​അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ട്ര​ഷ​റി വ​കു​പ്പി​െൻറ ചു​മ​ത​ല ആ​ർ​ക്കാ​ണെ​ന്ന്​ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യി വ്യാ​ഴാ​ഴ്​​ച ബൈ​ഡ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ന​ന്ദി പ്ര​ക​ട​ന ച​ട​ങ്ങി​ന്​​ മു​മ്പ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി നോ​മി​നി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ര​ണ്ട്​ പേ​രാ​ണ്​ ദേ​ശീ​യ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തേ​ക്ക്​ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പേ​രു​ക​ൾ. മു​ൻ ദേ​ശീ​യ ഡെ​പ്യൂ​ട്ടി സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും മു​ൻ ഡെ​പ്യൂ​ട്ടി സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​മാ​യ ആ​ൻ​റ​ണി ബ്ലി​ങ്ക​നും ഡെ​ല​വെ​യ​റി​ൽ നി​ന്നു​ള്ള ക്രി​സ്​ കൂ​ൺ​സു​മാ​ണ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ. ഇ​രു​വ​രും ബൈ​ഡ​നു​മാ​യി അ​ടു​ത്ത ബ​ന്ധം ഉ​ള്ള​വ​രാ​ണ്. എ​ങ്കി​ലും ബ്ലി​ങ്ക​നാ​ണ്​ ഇ​തി​ൽ മു​ൻ​തൂ​ക്കം. അ​തേ​സ​മ​യം, മു​ൻ അം​ബാ​സ​ഡ​റും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​ടാ​വു​മാ​യ സൂ​സ​ൺ റൈ​സി​നും സാ​ധ്യ​ത ക​ൽ​പി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, കാ​ബി​ന​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി​ട്ടാ​യി​രി​ക്കും ബൈ​ഡ​ൻ പു​റ​ത്തു​വി​ടു​ക​യെ​ന്നാ​ണ്​ വി​വ​രം. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ദേ​ശീ​യ സു​ര​ക്ഷ അ​ല്ലെ​ങ്കി​ൽ പൊ​തു​ജ​നാ​രോ​ഗ്യം പോ​ലു​ള്ള ഒ​രു പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളെ ഒ​രു​മി​ച്ച്​ പ്ര​ഖ്യാ​പി​ക്കും. 15 അം​ഗ ടീ​മി​നെ ഒ​രു​മി​ച്ച്​ ചേ​ർ​ക്കു​ന്ന​തി​ലൂ​ടെ പു​രോ​ഗ​മ​ന​വാ​ദി​ക​ളെ​യും യാ​ഥാ​സ്​​ഥി​തി​ക വി​ഭാ​ഗ​ത്തേ​യും ഒ​രു​പോ​ലെ തൃ​പ്​​തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ബൈ​ഡ​െൻറ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ക.

ഇന്ത്യൻ വംശജ മാല അഡിഗ പ്രഥമ യു.എസ്​ വനിതയുടെ പോളിസി ഡയറക്​ടർ

ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ മാ​ല അ​ഡി​ഗ​യെ നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​ഥ​മ വ​നി​ത ജി​ല്‍ ബൈ​ഡ​െൻറ പോ​ളി​സി ഡ​യ​റ​ക്ട​റാ​യി ജോ ​ബൈ​ഡ​ന്‍ നി​യ​മി​ച്ചു. ജോ ​ബൈ​ഡ​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വും ബൈ​ഡ​ൻ-​ക​മ​ല ഹാ​രി​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യും മാ​ല അ​ഡി​ക പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബൈ​ഡ​ൻ ​ഫൗ​ണ്ടേ​ഷ​െൻറ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ- സൈ​നി​ക കു​ടും​ബ സ​മി​തി​യു​ടെ ഡ​യ​റ​ക്​​ട​ർ കൂ​ടി​യാ​യി​രു​ന്നു മാ​ല അ​ഡി​ഗ.

ഇ​ല്ലി​നോ​യി​സ്​ സ്വ​ദേ​ശി​യാ​യ മാ​ല അ​ഡി​ഗ ഗ്രി​ന്ന​ൽ കോ​ള​ജ്, യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ മി​ന​സോ​ട സ്​​കൂ​ൾ ഓ​ഫ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്, യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഷി​കാ​ഗോ ലോ ​സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ബി​രു​ദം നേ​ടി​യ​ത്.​ മാ​ല ഉ​ള്‍പ്പെ​ടെ വൈ​റ്റ് ഹൗ​സി​ലെ നാ​ലു​മു​തി​ര്‍ന്ന പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വാ​ണ് ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്.

ഭരണമാറ്റത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ട്രംപ് ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് കേസുകൾ ഫയൽ ചെയ്തിട്ടുള്ള ഡോണൾഡ് ട്രംപ് ഇതേ വരെ ജോ ബൈഡന്റെ വിജയം അംഗീകരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെ പിന്തുണച്ചാണു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമസമ്മേളനം നടത്തിയത്. എന്നാൽ, അധികാരമാറ്റമുണ്ടായാൽ ഭരണഘടനാപരമായി വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

അതിനിടെ, ട്രംപിന്റെ തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണങ്ങൾ തള്ളി യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. മിഷിഗനിലെ ബൈഡന്റെ വിജയം അംഗീകരിക്കുന്നുവെന്ന സംസ്ഥാനത്തെ റിപ്പബ്ലിക്കൻ നേതാക്കളുടെ പ്രസ്താവനയും ട്രംപിനു തിരിച്ചടിയായി.

ജനുവരി 20നു അധികാരമേറ്റാലുടൻ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS ന്റെ നിയന്ത്രണം ജോ ബൈഡനു കൈമാറുമെന്നു സമൂഹമാധ്യമ അധികൃതർ വ്യക്തമാക്കി. ട്രംപ് തോൽവി സമ്മതിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ മാറ്റമുണ്ടാവില്ലെന്നും അധികാരക്കൈമാറ്റത്തിനു പൂർണ പിന്തുണയുമായി ട്വിറ്റർ രംഗത്തുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

വീണ്ടും കൊവിഡ് ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമെന്നു റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ ഇടങ്ങളിലാണ് ടോയ്‌ലെറ്റ് പേപ്പറിനും പായ്ക്ക്ഡ് വെള്ളത്തിന്റെയു ഷെല്‍ഫുകള്‍ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും കാലിയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിച്ച് ട്രംപ്

24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ്. ഇതുവരെയുള്ള മരണം രണ്ടര ലക്ഷത്തിലധികവും. അതായത്, ലോകത്തി: ഏറ്റവുമധികം കൊവിഡ് മരണം. അമേരിക്കയിൽ കൊവിഡ് അനുദിനം വ്യാപിക്കുമ്പോൾ, റോമ നഗരം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമിപ്പിക്കുകയാണ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. കൊറോണയെ നേരിടാനുള്ള മാർഗങ്ങളും സംയുക്ത ശ്രമങ്ങളും ചർച്ച ചെയ്യുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോൾഫ് കളിക്കാനാണ്.

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണിത്. ഇതൊഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയ ട്രംപിന്റെ ചിത്രങ്ങൾ വാർത്ത എൻസികൾ പുറത്ത് വിട്ടു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയിൽ നിന്നാണ് ട്രംപ് വിട്ടുനിന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെർച്വൽ സമ്മേളനത്തിൽ സൌദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.