
സ്വന്തം ലേഖകൻ: പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന് യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച അന്തിമ അനുമതി നല്‍കി. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ട ബൈഡൻ്റെ ആദ്യ വിജയം കൂടിയാണിത്. മിക്കവാറും റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയില്ലാതെ ബിൽ പാസാക്കിയെടുക്കാൻ സാധിച്ചതും വിജയത്തിൻ്റെ മധുരം കൂട്ടുന്നു.
ബുധനാഴ്ച പുറത്തിറക്കിയ പ്യൂ റിസര്‍ച്ച് സെന്റര്‍ വോട്ടെടുപ്പ് പ്രകാരം 70 ശതമാനം അമേരിക്കക്കാരും ഈ പാക്കേജിന് പിന്തുണ നല്‍കുന്നുണ്ട്. ശനിയാഴ്ച സെനറ്റ് അനുമതി നല്‍കിയ ബില്‍ പല അമേരിക്കക്കാര്‍ക്കും 1,400 ഡോളര്‍ വരെ നേരിട്ട് പേയ്‌മെന്റുകള്‍ അയയ്ക്കുകയും സെപ്റ്റംബര്‍ ആദ്യം വരെ ആഴ്ചയില്‍ 300 ഡോളര്‍ ഫെഡറല്‍ തൊഴിലില്ലായ്മ ആനുകൂല്യം നല്‍കുകയും ചെയ്യും.
ഇത് സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സ്‌കൂളുകള്‍ക്കും വീണ്ടും തുറക്കാന്‍ ധനസഹായം നല്‍കും. കൊറോണ വൈറസ് പരിശോധന, കോണ്‍ടാക്റ്റ് ട്രേസിംഗ്, വാക്‌സിന്‍ വിതരണം എന്നിവയ്ക്കുള്ള പണവും ബില്ലില്‍ അടങ്ങിയിരിക്കുന്നു. കൊറോണ വ്യാപനം ഒരു വശത്ത് തുടുരുന്നതിനിടയിലും വാക്‌സിനേഷൻ നടപടി വേഗത്തിലാക്കി അമേരിക്ക മുന്നേറുകയാണ്. പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകിയശേഷം ലോകത്തെ മറ്റ് രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു.
കൊറോണ കാലത്ത് ട്രംപ് മൂന്ന് തവണ രാജ്യത്തെ സാമ്പത്തിക, കയറ്റുമതി രംഗത്തെ തകർച്ചയെ നേരിടാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആരോഗ്യ രംഗത്തിനുള്ള പാക്കേജുകൾക്കും കൊറോണ വൈറസ് പ്രതിരോധ ഗവേഷണത്തിനുമാണ് മുൻതൂക്കം നൽകിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല