1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2021

സ്വന്തം ലേഖകൻ: കു​ടി​യേ​റ്റ നി​യ​മം നീ​തി​പൂ​ർ​വം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന്​ ഉ​ത്ത​ര​വു​ക​ളി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ ഒ​പ്പു​വെ​ച്ചു. കു​ടി​യേ​റ്റ നി​യ​മ​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ന​ട​പ​ടി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ ബൈ​ഡ​‍െൻറ ഉ​ത്ത​ര​വ്. പൗ​ര​ത്വ രേ​ഖ​യു​ടെ പേ​രി​ൽ ട്രം​പ്​ ഭ​ര​ണ​കൂ​ടം വേ​ർ​പെ​ടു​ത്തി​യ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്തി ഒ​ന്നി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​സേ​ന രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​താ​ണ്​ ആ​ദ്യ ഉ​ത്ത​ര​വ്.

ഹോം​ലാ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി സേ​ന സെ​ക്ര​ട്ട​റി​യാ​ണ്​ ദൗ​ത്യ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക. കു​ടി​യേ​റ്റ​ത്തി​‍െൻറ മൂ​ല കാ​ര​ണം ക​ണ്ടെ​ത്താ​നും അ​തി​ർ​ത്തി​ക​ളി​ൽ അ​ഭ​യ​കേ​ന്ദ്രം ഒ​രു​ക്കാ​നും ട്രം​പ്​ സ​ർ​ക്കാ​റി​‍െൻറ കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തു​മാ​ണ്​ ര​ണ്ടാ​മ​​ത്തെ ഉ​ത്ത​ര​വ്.

മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഒ​​ട്ടേ​റെ കു​ടും​ബ​ങ്ങ​ളെ വേ​ർ​പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ വി​വാ​ദ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. കു​ടി​യേ​റ്റ​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ൽ കു​ടി​യേ​റ്റ സം​വി​ധാ​നം നീ​തി​പൂ​ർ​വ​മാ​ക്കാ​നും ഒ​​ട്ടേ​റെ പേ​ർ​ക്ക്​ വി​സ ത​ട​യു​ന്ന ‘പൊ​തു​കു​റ്റ’​നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തു​മാ​ണ്​ മൂ​ന്നാ​മ​ത്തെ ഉ​ത്ത​ര​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി ​ജെ​ൻ സാ​കി പ​റ​ഞ്ഞു. പു​തി​യ ഉ​ത്ത​ര​വു​ക​ൾ ഇ​ന്ത്യാ​ക്കാ​രു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കും.

കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്യുക. വ്യക്തിയുടെ വാർഷിക വരുമാനം 50,000 മോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് 100,000 മോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവൻ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകളുടെ നിലപാട്.

നേരത്തെ 600 ഡോളർ ലഭിച്ച എല്ലാവർക്കും ഡിസംബർ അവസാനത്തോടെ 1400 ഡോളർ ലഭിക്കുമെന്നാണ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് 600 ബില്യൺ ആക്കി കുറക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഹൗസ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ പാക്കേജിന് 218– 212 വോട്ടോടെ അംഗീകാരം നൽകി.

അവസാന തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് മധ്യത്തോടെ മാത്രമേ ചെക്കുകൾ എല്ലാവർക്കും ലഭിക്കുകയുള്ളൂവെന്നാണ് ബൈഡൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുള്ളത്. ബൈഡന്റെ പുതിയ തീരുമാനം 1400 ഡോളർ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന പലർക്കും കടുത്ത നിരാശ നൽകുന്നതാണ് ഈ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.