1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2021

സ്വന്തം ലേഖകൻ: അമേരിക്കൻ ജനതയെകൊവിഡ്​ ദുരിതത്തിൽനിന്ന്​ കരകയറ്റാൻ പ്രസിഡൻറ്​ ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യ​ൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന്​ ജനപ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടുകൾക്കാണ്​ പാക്കേജ്​ പാസാക്കിയത്​. ഇനി സെനറ്റ്​ കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിലാകും. ജനപ്രതിനിധി സഭയിൽ നടന്ന വോ​ട്ടെടുപ്പിൽ രണ്ട്​ ഡെമോക്രാറ്റിക്​ അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ്​ ചെലവേറിയതാണെന്ന്​ ആരോപിച്ച്​ എതിർത്താണ്​​ വോട്ട്​ ചെയ്​തത്​.

കോവിഡ്​ വാക്​സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ്​ പാക്കേജിൽ തുക വകയിരുത്തിയിരിക്കുന്നത്. അതോടൊപ്പം കോവിഡിൽ തകർന്ന ചെറുകിട ബിസിനസ്​ സംരംഭകർക്കും വീട്ടുടമകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും പണം നൽകും.കൊവിഡ്​ കാലത്ത്​ യു.എസിലെ തൊഴിലില്ലായ്​മ നിരക്ക്​ കുതിച്ചുയർന്നിരുന്നു. ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും ബൈഡൻ ഭരണകൂടത്തിന്​ പദ്ധതിയുണ്ട്​.

അതേസമയം, മിനിമം വേതനം മണിക്കൂറിന്​ 15 ഡോളർ എന്ന വ്യവസ്ഥയെ എതിർത്ത് ചില റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്തെത്തി. പ്രതിവര്‍ഷം 75,000 ഡോളര്‍ വരെ സമ്പാദിക്കുന്ന വ്യക്തികള്‍ക്കും 150,000 ഡോളര്‍ വരെ വരുമാനം ലഭിക്കുന്ന ദമ്പതികള്‍ക്കും 1,400 ഡോളര്‍ ഡയ റക്ട് പേയ്‌മെന്റ് നല്‍കാനാണ് ബൈഡൻ സർക്കാരിൻ്റെ നീക്കം. കൂടാതെ മാര്‍ച്ച് പകുതിയോടെ അവസാനിക്കുന്ന പ്രതിവാര ഫെഡറല്‍ തൊഴിലില്ലായ്മ ആനുകൂല്യം 300 ഡോളറില്‍ നിന്ന് 400 ഡോളറായി വർധിപ്പിച്ച് ഓഗസ്റ്റ് അവസാനം വരെ നീട്ടുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.