
സ്വന്തം ലേഖകൻ: ജോ ബൈഡനും ഷീ ജിൻപിഗുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ ആശയവിനിമയം വർദ്ധിപ്പിക്കും. സഹകരിക്കാവുന്ന മേഖലകളിൽസുതാര്യത അനിവാര്യമെന്നും ബൈഡൻ ആവശ്യപ്പെട്ടു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വിരുദ്ധാഭിപ്രായം നിലനിൽക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിലടക്കം സംശയങ്ങൾ ദൂരീകരിക്കേണ്ട ബാദ്ധ്യത ചൈനയ്‌ക്കുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം ഏറെ ഫലപ്രദമായിരുന്നു. പരസ്പരം ഇടപെടേണ്ട വിഷയത്തിൽ കൃത്യമായ ഒരു അതിർവരമ്പ് കാത്തുസൂക്ഷിക്കണം. മത്സരം ആവശ്യമാണ് പക്ഷെ അത് സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് അമേരിക്ക എന്നും ആഗ്രഹിക്കുന്നതെന്നും ബൈഡൻ പറഞ്ഞു. ബൈഡൻ തന്റെ പഴയ സുഹൃത്താണെന്നും നിരവധി വിഷയത്തിൽ അതിനാൽ തന്നെ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഷീ ജിൻപിഗ് പറഞ്ഞു. ഇരുരാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്ന സംവിധാനം ശക്തമാക്കുമെന്നും ചൈനീസ് പ്രസിഡന്റ് അറിയിച്ചു.
വിവിധ രാജ്യങ്ങളുമായി ചൈന എടുക്കുന്ന അധിനിവേശ രീതികളിൽ എന്തൊക്കെ സംസാരിച്ചു എന്നത് വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ കാലത്ത് ആരംഭിച്ച വ്യാപാര യുദ്ധമാണ് അമേരിക്ക -ചൈന സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് കൊറോണയിലും ചൈന സംശയത്തിന്റെ നിഴലിലായത്.
ലഡാക് വിഷയത്തിൽ അമേരിക്ക ഇന്ത്യയെ പിന്തുണച്ചതും നിലവിൽ ഹോങ്കോംഗിലെ ചൈനയുടെ അധികാരം പിടിക്കലും അമേരിക്ക എതിർത്ത തോടെ ബന്ധം വീണ്ടും വഷളായ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. ലോകവേദിയിൽ ചൈനയെ പിന്തുണയ്‌ക്കാത്ത അമേരിക്ക തായ് വാനുവേണ്ടി ശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല