1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2021

സ്വന്തം ലേഖകൻ: കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന്‍ ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണന തന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോള്‍ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം.

സെന്റ് ഇവാസ് എന്ന കടയിലാണ് ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്, മാക്രോണ്‍സ് മിക്‌സഡ് വെജ്, ബോറിസ് സ്റ്റിലോട്ടന്‍ എന്നിങ്ങനെ പലതരം പേസ്റ്റികള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജെര്‍മനിയുടെ ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിന്റെ ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരൊക്കെയാണ് മെനുവില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബിബിസിയുടെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ മാര്‍ട്ടിന്‍ ഓട്ടെസാണ് ഈ കോര്‍ണിഷ് പേസ്റ്റീസിന്റെ ചിത്രവും വിവരണവും ട്വിറ്ററില്‍ പങ്കുവച്ചത്. ഒപ്പം രസകരമായ മെനുവും. ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയങ്ങൾ ഉച്ചകോടിയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ടെങ്കിലും ധാരാളം ആളുകള്‍ രാഷ്ട്രീയ ഭേദമന്യേ ഈ വിഭവം കഴിക്കാനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.