
സ്വന്തം ലേഖകൻ: അധികാരത്തിലെത്തി ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാനിൽ സ്വീകരിച്ച നയങ്ങളുടെ പേരിൽ വിമര്‍ശിക്കപ്പെടുകയാണ് അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ. നിരവധി അമേരിക്കൻ പൗരന്മാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞു.
റാസമുസെൻ സര്‍വേ റിപ്പോര്‍ട്ടുകളിലാണ് ഇത്തരത്തിൽ വിവരങ്ങളുള്ളത്. സര്‍വേയിൽ പങ്കെടുത്ത 43 ശതമാനം ആളുകളും കമലാ ഹാരിസ് അമേരിക്ക ഭരിക്കാൻ യോഗ്യയാണെന്ന് വിലയിരുത്തി. 55 ശതമാനം ആളുകള്‍ അവർ അതിന് യോഗ്യയല്ലെന്നും വിലയിരുത്തി. അതിൽ, 47% വോട്ടർമാർ “അവൾക്ക് ഒട്ടും യോഗ്യതയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതിര്‍ത്തി നിര്‍ണയത്തിലെ ചില തിരിച്ചടികളാണ് ഹാരിസിന് തിരിച്ചടിയായത് എന്നാണ് വാഷിങ്ടൺ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രസിഡന്റ് ജോ ബൈഡന്റെ സ്വീകാര്യതയ്ക്കും അമേരിക്കൻ ജനതയ്ക്കിടയിൽ ഇടിവാണുണ്ടായിരിക്കുന്നത്. റേറ്റിങ്ങ് അനുസരിച്ച് ഏഴ് ശതമാനം ഇടിവ് ഉണ്ടായതായതായാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും സൈനിക പിന്മാറ്റത്തോടെ സര്‍ക്കാര്‍ നിലം പതിക്കുകയും ആയിരക്കണക്കിന് വരുന്ന ജനങ്ങളും അഫ്ഗാൻ സൈനികരും സ്വന്തം സുരക്ഷ നോക്കി രക്ഷപെട്ടതും കലാപത്തിന് കാരണമായി എന്ന് അന്താരാഷ്ച്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സ് നടത്തിയ പോളിൽ കണ്ടെത്തി.
തിങ്കളാഴ്ച നടത്തിയ ദേശീയ അഭിപ്രായ വോട്ടെടുപ്പിൽ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ ആളുകളില്‍ 46% ആളുകളും ബൈഡന്റെ ഓഫിസിലെ പ്രകടനത്തെ അംഗീകരിച്ചു. അതേസമയം, ജനുവരിയിൽ ബൈഡൻ ഭരണകൂടം അധികാരമേറ്റപ്പോൾ ആരംഭിച്ച പ്രതിവാര വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പോളിങ്ങിൽ ഇത് 53% ആയിരുന്നു. ഇതിൽ നിന്നുമാണ് 46%ത്തിലേക്ക് കുറഞ്ഞിരിക്കുന്നത്.
താലിബാൻ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെയാണ് ബൈഡന്റെ ജനപിന്തുണ ഇടിഞ്ഞത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്‍വാങ്ങുന്നത്. ഏകദേശം ഒരു ട്രില്യൺ നികുതിദായകരുടെ ഡോളറും ആയിരക്കണക്കിന് അമേരിക്കൻ ജീവനുകളും നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും, ഭൂരിഭാഗം വരുന്ന റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റിക്കും സേന പിന്മാറ്റത്തെ അനുകൂലിക്കുകയായിരുന്നു.
തിങ്കളാഴ്ച നടത്തിയ മറ്റൊരു പോളിൽ പകുതിയോളമുള്ള ആളുകള്‍ ബൈഡന്‍ സൈന്യത്തെ പിൻവലിച്ച രീതിയേയും യുഎസ് സൈന്യത്തെയും നയതന്ത്ര ശ്രമങ്ങളെയും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അഫ്ഗാന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ചിരുന്നു. ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തേയും പോലെ സൈന്യത്തെ സജ്ജമാക്കിയെന്നും പ്രസിഡന്റ് പ്രശംസിച്ചിരുന്നു.
അതിനിടെ താലിബാനുമായി ട്രംപ് ഒപ്പുവച്ച കരാർ ബൈഡൻ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ അവസ്ഥയ്ക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദി ബൈഡനാണെന്നും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കുറ്റപ്പെടുത്തി.
അമേരിക്കൻ സൈന്യവുമായി സംഘർഷത്തിൽ ഏർപ്പെടുരുത്, ഭീകരർക്ക് സുരക്ഷിതമായ താവളമുണ്ടാക്കാൻ അനുവദിക്കരുത്, പുതിയൊരു ഗവൺമെന്റ് രൂപികരിക്കുന്നതിന് അഫ്ഗാൻ നേതാക്കളുമായി ചർച്ച നടത്തണമെന്നുമാണു കഴിഞ്ഞ വർഷം ട്രംപ് താലിബാനുമായി ഉണ്ടാക്കിയ കരാർ. ഈ കരാർ ലംഘിക്കാതെ നിലനിൽക്കുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തെ സാവകാശം പിൻവലിക്കുമെന്നും ട്രംപ് താലിബാന് ഉറപ്പു നൽകിയിരുന്നു. ബൈഡൻ ഈ കരാർ ലംഘിക്കുകയും, സൈന്യത്തെ യാതൊരു മുൻ കരുതലും സ്വീകരിക്കാതെ പിൻവലിക്കുകയും ചെയ്തത് ഗുരുതര കൃത്യവിലോപമാണെന്ന് പെൻസ് ആവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല