1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2018

സ്വന്തം ലേഖകന്‍: മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍. തൊലിക്കടിയിലും, അവയവങ്ങളെ പൊതിഞ്ഞും കാണപ്പെടുന്ന കോശങ്ങളുടെ പാളിയായ ഇന്റര്‍സ്റ്റിഷ്യമാണ് പുതിയ അവയവം. കട്ടികൂടിയ കോശപാളി മാത്രമായിട്ടാണ് വൈദ്യശാസ്ത്രം മുന്പിതിനെ പരിഗണിച്ചിരുന്നത്.

എന്നാല്‍, ഇവ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബൃഹത്തായ ഒരു ശൃംഖലയാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നു സംരക്ഷിക്കുന്ന ഒരു ഷോക് അബ്‌സോര്‍ബര്‍ ആയിട്ടാണ് ഈ അവയവം സാധാരണ പ്രവര്‍ത്തിക്കുന്നത്. അതേസമയം തന്നെ, ഈ കുഞ്ഞറകള്‍ കൂടിച്ചേര്‍ന്ന് ശരീരത്തിനുള്ളില്‍ ഒരു ദ്രവപാത രൂപീകരിക്കപ്പെടുന്നുണ്ട്. ഈ പാതയിലൂടെ കോശങ്ങള്‍ക്ക് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്താനാകും. ഇതില്‍ അര്‍ബുദകോശങ്ങളും ഉള്‍പ്പെടും.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരാണ് കണ്ടുപിടിത്തം നടത്തിയത്. ഒരു വ്യക്തിയിലെ കാന്‍സര്‍ രോഗം വ്യാപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധയ്ക്കിടെ അവിചാരിതമായിട്ടാണ് ഇന്റര്‍സ്റ്റിഷ്യത്തിലേക്ക് ഗവേഷകരുടെ ശ്രദ്ധ പതിഞ്ഞത്.

ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന കണ്ടുപിടിത്തമായി ഇതിനെ കരുതുന്നു. ഇന്റര്‍സ്റ്റിഷ്യല്‍ ദ്രവം എടുത്തു പരിശോധിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ നിര്‍ണയം സാധ്യമാകും. പഠനഫലം ചൊവ്വാഴ്ച ഇറങ്ങിയ സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെസെന്ററി എന്നു പേരുള്ള ഒരു അവയവം ശരീരത്തിലുണ്ടെന്നു കഴിഞ്ഞ വര്‍ഷം കണ്ടു പിടിച്ചിരുന്നു. കുടലിനെ അടിവയറുമായി ബ ന്ധിപ്പിക്കുന്ന കൊഴുപ്പുപാളിയാണിത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.