1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ്​ സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും. ഞായറാഴ്​ച ഉച്ചക്ക്​ ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച്​ എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും.

തുടർച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാർ ബിഹാർ മുഖ്യമ​ന്ത്രിയായി സ്​ഥാനമേൽക്കുക. എൻ.ഡി.എ യോഗത്തിന്​ മുമ്പുചേർന്ന യോഗത്തിൽ നിതീഷ്​ കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.നിതീഷ്​ കുമാർ വെള്ളിയാഴ്​ച ഗവർണർക്ക്​ രാജിക്കത്ത്​ നൽകിയിരുന്നു. എൻ.ഡി.എയിൽ ജെ.ഡിയു​വി​െൻറ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്​ട്രീയ​ അനിശ്ചിതത്വം ഉടലെടുത്തിരുന്നു​.

പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ജെ.ഡി.യുവിന്​ തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ്​ ലഭിച്ചത്​. മുൻവർഷത്തെ അപേക്ഷിച്ച്​ വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്​തു. 125 സീറ്റുകളാണ്​ എൻ.ഡി.എ നേടിയത്​. 243 അംഗ നിയമസഭയിൽ 122ആണ്​ കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.