സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്. ക്രിസ്മസ് ദിനത്തില്‍ പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്നത് നീന്തല്‍ മത്സരങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍മീഡിയയിലൂടെ വൈറലായത് ക്രിസ്മസ് ഡിപ്പ് എന്ന മുങ്ങിക്കുളിയാണ്.
തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി ആവിഷ്കരിച്ചത്. ബേണ്‍മത്തില്‍ മക്മില്ലന് കെയറിങ്ങിനുവേണ്ടി ധനം സമാഹരിക്കുന്നതിനാണ് ബോസ്കോംബി പീറില്‍ ക്രിസ്മസ് ഡിപ്പ് സംഘടിപ്പിച്ചത്. ലണ്ടനില്‍ ക്രിസ്മസ് ഡേ പീറ്റര്‍ പാന്‍ കപ്പിനുവേണ്ടി നടന്ന ക്രിസ്മസ് ഡിപ്പ് ഹൈഡ് പാര്‍ക്കിലെ സെര്‍പന്റൈന്‍ തടാകത്തിലാണ് സംഘടിപ്പിച്ചത്.
ഇംഗ്ലണ്ടില്‍ പലയിടത്തും സമാനമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സ്പെയിനിലെ ബാഴ്സലോണയില്‍ പോര്‍ട്ട് വെല്ലില്‍ നൂറുകണക്കിനാളുകളാണ് ക്രിസ്മസ് ഡിപ്പിനെത്തിയത്. കോപ്പ നഡാല്‍ (ക്രിസ്മസ് കപ്പ്) നീന്തല്‍ മത്സരമാണ് അവിടെ സംഘടിപ്പിച്ചിരുന്നത്. ഡബ്ലിനില്‍ കഴിഞ്ഞ 42 വര്‍ഷമായി ക്രിസ്മസ് ഡിപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവിടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല