1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2021

സ്വന്തം ലേഖകൻ: 2015ൽ ടെഡ്​ ടോകിൽ ലോകത്ത് ഭീതി പടർത്താൻ പോകുന്ന മഹാമാരിയെക്കുറിച്ച്​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്​ഥാപകനുമായ ബിൽഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കൊവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു.

“ഞങ്ങളുടെ കുട്ടിക്കാലത്ത്​ ജനങ്ങൾ ഭയന്നിരുന്നത്​ ന്യൂക്ലിയർ യുദ്ധമാണ്​ എന്നാൽ ഇപ്പോൾ കാലം മുന്നോട്ട്​ പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക്​ കാരണമാവുന്നുണ്ടെങ്കിൽ അത്​, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല… രോഗാണു…,“ ബിൽഗേറ്റ്​സ്​ അന്ന്​ പറഞ്ഞു.

കൊവിഡ്​ മഹാമാരിയെക്കുറിച്ച്​ മുന്നറിയിപ്പ്​ തന്ന അതേ ബിൽ ഗേറ്റ്​സ്​ ലോകം ഇനി നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുകയാണ്​. ​പ്രശസ്ത യൂട്യൂബറായ ഡെറിക്​ മുള്ളറുമായി സംവദിക്കവേയാണ്​ ബിൽ ഗേറ്റ്​സിന്‍റെ പ്രതികരണം.

“ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്​ഥ വ്യതിയാനമാണ്​. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാൾ വലുതായിരിക്കും ഒരോ വർഷവും അത്​ മൂലമുണ്ടാകാൻ പോകുന്നത്,“ അദ്ദേഹം പറഞ്ഞു.

ആളുകൾ അധികം ഇതേക്കുറിച്ച്​ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്​ പറഞ്ഞ അദ്ദേഹം ജൈവ ഭീകരവാദത്തെ​ രണ്ടാമത്തെ ഭീഷണിയായി ചൂണ്ടിക്കാട്ടി.

“ജൈവ തീവ്രവാദമാണ്​ രണ്ടാമത്തേത്​. നാശം വിതക്കാൻ ആഗ്രഹിക്കുന്ന ഒരാൾ‌ക്ക് ഒരു വൈറസിനെ പടച്ചു വിടാൻ സാധിക്കും. കൊവിഡ്​ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം,“ അദ്ദേഹം പറഞ്ഞു​.

കോവിഡിൽ പകച്ചുനിൽക്കുന്ന ലോകത്തിന്​ അടുത്ത ഒരു മഹാമാരിയെ തടുത്ത്​ നിർത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്നതായിരുന്നു ബിൽ ഗേറ്റ്​സ്​ നൽകിയ ഉത്തരം. ഇനിയും മഹാമാരികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.