1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: ജോലി സമയത്തിന് ശേഷം ഓഫീസില്‍ നിന്നുള്ള കോളുകള്‍ കട്ട് ചെയ്യാമോ? തൊഴിലാളിയുടെ അവകാശം ഉറപ്പു നല്‍കുന്ന ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്‍ പാര്‍ലമെന്റില്‍. ജോലി സമയത്തിന് ശേഷം തൊഴില്‍ദാതാവിന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് വേണ്ടിയുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്‍ സി പി എം പി സുപ്രിയ സുലേയാണ് ബില്‍ അവതരിപ്പിച്ചത്.

സമ്മര്‍ദ്ദം കുറയ്ക്കുക, ജീവനക്കാരന്റെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുക എന്നിവയാണ് ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ അറിയിച്ചു. ജോലി സമയം കഴിഞ്ഞതിന് ശേഷമുള്ള ആളുകളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി ഐ ടി, കമ്യൂണിക്കേഷന്‍, തൊഴില്‍ മന്ത്രിമാരടങ്ങുന്ന ക്ഷേമ സമിതി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ബില്‍ മുന്നോട്ട് വെക്കുന്നു.

10ലധികം ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ അംഗങ്ങളുമായി കൂടിയാലോചിച്ച് ക്ഷേമ സമിതി ആരംഭിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. തൊഴിലാളികളെ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ നിന്നും സ്വതന്ത്രരാക്കി ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.

ജീവനക്കാര്‍ക്ക് മുഴുവന്‍ സമയവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നത് ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളിലും കോളുകള്‍ക്കും, ഇമെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് അവരുടെ ജീവിതത്തെയും ബാധിക്കുമെന്ന് സുപ്രിയ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.