1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. പൗരന്മാർക്കുള്ള സമയപരിധി സെപ്റ്റംബർ 30 ഉം.

പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽയൂസഫ് അസ്സബാഹ് നിർദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള ഔദ്യോഗിക സ്ഥലങ്ങൾ, ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയം എന്നിവ പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ സെക്ഷനിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് (സഹ്ൽ) ആപ്ലിക്കേഷൻ വഴി- മെറ്റ പ്ലാറ്റ്‌ഫോം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നടപടികൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.