1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2024

സ്വന്തം ലേഖകൻ: ബ​യോ​മെ​ട്രി​ക് ര​ജി​സ്റ്റ​ര്‍ പൂ​ര്‍ത്തി​യാ​കാ​ത്ത പ്ര​വാ​സി​ക​ള്‍ക്ക് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​മെ​ന്ന് അ​ധി​കൃ​ത​ര്‍. ഇ​ത് സം​ബ​ന്ധ​മാ​യ വാ​ര്‍ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ര്‍ രം​ഗ​ത്തുവ​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത പ്ര​വാ​സി​ക​ള്‍ക്കും ജൂ​ണ്‍ ഒ​ന്നി​ന് ശേ​ഷം കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ ‘അ​റ​ബ് ടൈം​സ്‌’ റി​പ്പോ​ര്‍ട്ട്‌ ചെ​യ്തു.

എ​ന്നാ​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രും നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. സ​ഹ​ൽ ആ​പ്പ്, മെ​റ്റാ പ്ലാ​റ്റ്‌​ഫോം വ​ഴി​യും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

നി​ല​വി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും ക​ര-​വ്യോ​മ അ​തി​ർ​ത്തി​ക​ളി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് അ​ലി സ​ബാ​ഹ് അ​ൽ സേ​ലം, ജ​ഹ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​വ​ന്യൂ​സ് മാ​ൾ, 360 മാ​ൾ, അ​ൽ കൂ​ത്ത് മാ​ൾ, ക്യാ​പി​റ്റ​ൽ മാ​ൾ, മി​നി​സ്ട്രീ​സ് കോം​പ്ല​ക്സ് തു​ട​ങ്ങി​യ പ്ര​മു​ഖ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.