
സ്വന്തം ലേഖകൻ: യുഎസ് ഫെഡറൽ കുടിയേറ്റ നിയമം അനുസരിച്ച് ഓരോ വർഷവും അനുവദിക്കുന്ന തൊഴിൽ വീസ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജനപ്രതിനിധിസഭയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ബിൽ അവതരിപ്പിച്ചു.
ഡെമോക്രാറ്റിക് പാർട്ടിയിലെ രാജാ കൃഷ്ണമൂർത്തിയും കൺസർവേറ്റീവ് പാർട്ടിയിലെ ലാറി ബുഷാനും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്. സമർഥരായ ജോലിക്കാർക്ക് ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിച്ച് യുഎസ് ഓരോ വർഷവും തൊഴിൽ വീസ അനുവദിക്കാറുണ്ടെങ്കിലും ഇതു പൂർണമായി ഉപയോഗിക്കപ്പെടാറില്ല.
നിപുണരായ ജോലിക്കാരുടെ കുറവ് നേരിടുമ്പോഴാണ് വീസ ഉപയോഗിക്കപ്പെടാതെ പോകുന്നത്. ഇതിനു പരിഹാരം തേടുന്നതും ഓരോ വർഷവും അനുവദിക്കുന്ന വീസ മുഴുവൻ നൽകുന്നുവെന്ന് ഉറപ്പാക്കാനുമാണ് പുതിയ ബിൽ. 2020 ൽ 9,100 ഉം 2021 ൽ 66,000 ഉം തൊഴിൽ വീസ നഷ്ടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല