1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2015

ഹാംപ്‌ഷെയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആളുകള്‍ ആശങ്കയില്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്‌സ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടെന്ന സംശയമുണ്ടായത്. ഈ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കാരണം.

പനിയുടെ ലക്ഷണങ്ങളുള്ള പക്ഷികളെ വളര്‍ത്തുന്ന ഫാമിലും പരിസരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ ഫാമില്‍ എങ്ങനെ ഉണ്ടായി എന്നതിന്റെ ശ്രോതസ്സ് അന്വേഷിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും ഇപ്പോള്‍. ഇത് യഥാര്‍ത്ഥത്തില്‍ പക്ഷിപ്പനിയാണോ, മാരകമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ അന്വേഷിക്കുന്നത്. കോഴികളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചെറിയ തോതിലുള്ള പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.

ഫാമില്‍നിന്നും പക്ഷിപ്പനി പുറത്തേക്ക് പടരാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്. ഈ ഫാമില്‍നിന്നുള്ള കോഴികളെ ഒറ്റപ്പെട്ട സ്ഥലത്താക്കാനും വേണ്ടി വന്നാല്‍ കൊല്ലാനുമുള്ള പദ്ധതി അധികൃതര്‍ക്കുണ്ട്. എച്ച്7 വിഭാഗത്തില്‍പ്പെട്ട അപകടകാരികള്‍ അല്ലാത്ത വയറസാണ് ഇപ്പോള്‍ ഹാംപ്‌ഷെയറില്‍ കണ്ടെത്തിയിരിക്കുന്നത്. ഫുഡ്‌സ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സിയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും പക്ഷിപ്പനി പൊതുജനത്തിന് ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നത് അല്ലെന്ന് ഉറപ്പ് തന്നിട്ടുണ്ട്. എങ്കിലും അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.