1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2017

സ്വന്തം ലേഖകന്‍: കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു. 13.4 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ജനിച്ചത് 9.41 ലക്ഷം മാത്രം. ഇക്കൊല്ലത്തെ ജനന– മരണ കണക്ക് ജപ്പാന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. 1899 ല്‍ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനന മരണ നിരക്ക് ഇത്ര കുറഞ്ഞിട്ടില്ല.

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ചു ജനനനിരക്കു നാലു ശതമാനം കുറഞ്ഞു. 25–39 പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതാണു പ്രശ്‌നം. അതേസമയം, മരണനിരക്കു മൂന്നു ശതമാനം കൂടി. നാലുലക്ഷം പേരാണ് ഈ ജനന–മരണ അന്തരം മൂലം ജപ്പാനില്‍ കുറഞ്ഞത്. 12.5 കോടിയാണു ജപ്പാനിലെ ജനസംഖ്യ.

ഇതില്‍ 27.2% പേരും അറുപത്തഞ്ചിലേറെ പ്രായമുള്ളവരാണ്. 14 വയസ്സില്‍ താഴെയുള്ളവര്‍ വെറും 12.7% മാത്രവും. വയോധികര്‍ കൂടുന്നതിനാല്‍ വിദേശങ്ങളില്‍ നിന്നു കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ജപ്പാന്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.