1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും.

കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ ഗോപ്യ ഭാഷാസങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ 35,197 ഡോളറാണ് (25.67 ലക്ഷം രൂപ).

ലോകത്തെ ഏറ്റവും വലിയ ഇലട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇങ്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ബിറ്റ്‌കോയിന്‍ 17 ശതമാനമാണ് ഇടിഞ്ഞത്. ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നതിലും ചാഞ്ചാട്ടം നിലനില്‍ക്കുന്നതിലുമെല്ലാം ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും കമ്പനി തീരുമാനങ്ങളും എല്ലാം എപ്പോഴും സ്വാധീനിക്കാറുണ്ട്.

കമ്പനി 1.5 ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ വാങ്ങിയതായും കാറുകള്‍ക്കുള്ള പണമടയ്ക്കല്‍ എന്ന നിലയില്‍ ഇത് സ്വീകരിക്കുമെന്നുമുള്ള ടെസ്ലയുടെ പ്രഖ്യാപനങ്ങള്‍ ഈ വര്‍ഷം ഡിജിറ്റല്‍ ടോക്കണുകളുടെ വില ഉയര്‍ന്നതിന് പിന്നില്‍ ഒരു ഘടകമാണ്. ഖനനം കൂടുതല്‍ സുസ്ഥിരോര്‍ജത്തിലേക്ക് മാറുന്നതോടെ വീണ്ടും ബിറ്റ്‌കോയിന്‍ സ്വീകരിക്കുമെന്നും കമ്പനി ഇപ്പോള്‍ ഈ ക്രിപ്‌റ്റോകറന്‍സിയുടെ വില്‍പ്പന നടത്തില്ലെന്നും സ്വീകരിക്കില്ലെന്നുമാണ് മസ്‌ക് വിശദമാക്കിയിട്ടുള്ളത്.

അതേസമയം ക്രിപ്​റ്റോകറൻസി ലോകത്ത്​ വലിയ സ്വപ്​നങ്ങളുമായി ഓരോ ദിനവും ഇറങ്ങിക്കളിക്കുന്നത്​ തുടരരുതെന്നാണ്​ ‘അനോനിമസ്​’ ഹാക്കർമാർ നൽകുന്ന മുന്നറിയിപ്പ്​. തന്‍റെ ഊന്നൽ ടെസ്​ലയാണെന്നും ബിറ്റ്​കോയിനല്ലെന്നും തുടക്കത്തിൽ പറഞ്ഞ മസ്​ക്​ അതുമറന്നാണ്​ ഇപ്പോൾ പെരുമാറുന്നതെന്ന്​ ഹാക്കർമാരുടെ ഗ്രൂപ്​ പുറത്തിറക്കിയ വി​ഡിയോ പറയുന്നു.

എന്നാൽ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. രജിസ്ട്രേഷന്‍, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് തുടങ്ങി ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഒരു ഇടപാടുകളും നടത്തരുത് എന്നാണ് ചൈനീസ് സർക്കാരിൻ്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.