1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2020

സ്വന്തം ലേഖകൻ: പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ബി.​ജെ​.പി. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സം​സ്ഥാ​ന​ത്ത് മൂ​ന്നു സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു എം​.പി​യെ മാ​ത്ര​മാ​ണ് ബി​.ജെ​.പി​ക്ക് ജ​യി​പ്പി​ക്കാ​നാ​വു​ക.

എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ സീ​റ്റും പി​ടി​ക്കാ​ൻ ബി.​ജെ.​പി ശ്ര​മി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 230 അം​ഗ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് 114ഉം ​ബി​ജെ​പി​ക്ക് 107 ഉം ​എം​എ​ൽ​എ​മാ​രു​മാ​ണു​ള്ള​ത്. നാ​ലു സ്വ​ത​ന്ത്ര​ർ, ബി​.എ​സ്.പി​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ, ഒ​രു സ​മാ ജ്വാ​ദി പാ​ർ​ട്ടി അം​ഗം എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്, ബി​.ജെ.​പി അം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്. രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബി.ജെ.പിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്‌.

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജിവെച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ ഭഗീരഥപ്രയത്‌നവുമായി കോണ്‍ഗ്രസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് വക്താവ് സജ്ജന്‍ സിംഗ് വര്‍മ്മ വിമതരുമായി കൂടിക്കാഴ്ച നടത്തി.

“സിന്ധ്യയോടൊപ്പം പോകാന്‍ ആരും തയ്യാറല്ല. അവരെ തെറ്റിദ്ധരിപ്പിച്ചാണ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതല്‍ പേരും പറഞ്ഞത് ബി.ജെ.പിയില്‍ ചേരില്ല എന്നാണ്,” സജ്ജന്‍ വര്‍മ്മ എ.എന്‍.ഐയോട് പറഞ്ഞു. നേരത്തെ വിമത എം.എല്‍.എമാരുമായി താന്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.