1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റത്തിന് കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണാമയ്‌ക്കെതിരെയാണ് കേസ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുറാനെ അപമാനിച്ച് സംസാരിച്ചുവെന്നാണ് പരാതി. ഇന്തോനീഷ്യയിലെ ന്യുനപക്ഷ വിഭാഗമായ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം മതവിശ്വാസിയല്ലാത്ത ആള്‍ കൂടിയാണ് ‘അഹോക്’ എന്ന പേരില്‍ അറിയപ്പെടുത്ത ബസുകി.

ബസുകിയുടെ രാജി ആവശ്യപ്പെട്ടും പ്രോസിക്യുഷന് വിധേയനാക്കണമെന്നും ആവശ്യപ്പെട്ടും ആയിരക്കിണക്കിന് പേരാണ് ഈ മാസം ജക്കാര്‍ത്തയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. എന്നാല്‍ അഴിമതി വിരുദ്ധ നിലപാടും പരിഷ്‌കാര നടപടികളും കൊണ്ട് ജനകീയ പിന്തുണയും ഏറെയുണ്ട് ബസുകിയ്ക്ക്.

ഇന്തോനീഷ്യയിലെ 25 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രമാണ് ചൈനീസ് വംശജര്‍. 1998 ല്‍ ഇവിടെ ആഞ്ഞടിച്ച ചൈനീസ് വിരുദ്ധ തരംഗത്തില്‍ ചൈനീസ് വംശജരുടെ വീടുകളും കടകളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.