1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിതാനിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് ഖത്തർ നൽകിയ മികച്ച പിന്തുണയ്ക്ക് യുഎസ് സെക്രട്ടറിമാർ നന്ദി അറിയിച്ചു. ദോഹയിൽ നേരിട്ടെത്തിയാണ് അവര്‍ നന്ദി അറിയിച്ചത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഇവര്‍ കൂടികാഴ്ച നടത്തുകയും ചെയ്തു. അഫ്ഗാനിൽ നിന്നും അമേരിക്കൻ, അഫ്ഗാൻ പൗരന്മാരെ സുരക്ഷിതമായ കുടിയൊഴിപ്പിക്കാന്‍ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നന്ദിയും അഭിനന്ദനവും ഇവര്‍ ഖത്തര്‍ അമീറുമായി പങ്കുവെച്ചു.

അഫ്ഗാൻ വിഷയത്തിലെ പുരോഗതിയും ഇവര്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി. രാജ്യാന്തരതലത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ഖത്തര്‍ വഹിച്ചത് നിർണായക പങ്കാണെന്ന് യുഎസ് സെക്രട്ടറിമാർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍, ഖത്തർ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, പ്രതിരോധ സഹമന്ത്രി ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ, അഫ്ഗാൻ പൗരന്മാരെ സംഘര്‍ഷം നടക്കുന്ന സമയത്ത് അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി ഖത്തറിലേക്ക് എത്തിക്കുകയും ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ നല്‍കിയതിന് യുഎസ് സെക്രട്ടറിമാർ നന്ദി രേഖപ്പെടുത്തി.

കാബൂൾ വിമാനത്താവളത്തിലെ പണികള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അവിടത്തെ പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാനും വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഖത്തറിന്റെ പ്രധാന പങ്കാളിയാണ് അമേരിക്ക. അഫ്ഗാനിലെ സുരക്ഷ നിലനിർത്താനുള്ള പിന്തുണക്കായി അമേരിക്കയുമായുള്ള പങ്കാളിത്തം ഖത്തര്‍ തുടരണമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. അഫ്ഗ്ന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. വിഷയം ചർച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിച്ച രാജ്യങ്ങൾക്കുള്ള നന്ദി അറിയിക്കണം. ഇതിനു വേണ്ടിയാണ് ദ്വിരാഷ്ട്ര സന്ദർശനത്തിനായി ആന്റണി ബ്ലിങ്കൻ ദോഹയിലെത്തിയത്.

ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ജര്‍മനിയിലേക്ക് പോകും.
അഫ്ഗാൻ ഒഴിപ്പിക്കൽ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഗൾഫ് സഖ്യകക്ഷികളെ നേരിട്ട് കണ്ട് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് അദ്ദേഹം ദോഹ സന്ദര്‍ശനത്തിന് എത്തിയത്. ഖത്തര്‍ കൂടാതെ കുവൈറ്റും സൗദി അറേബ്യയും സന്ദര്‍ശിച്ച ശേഷമായിരിക്കും ബ്ലിങ്കൻ്റെ മടക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.