1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2024

സ്വന്തം ലേഖകൻ: അപകടങ്ങള്‍ അവര്‍ത്തിച്ച് അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ ബോയിങ് വിമാനം തിരിച്ചിറക്കി.

ഡെന്‍വര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍നിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എന്‍ജിൻ കവർ അടന്നുവീണതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം 10,300 അടി പറന്നുയര്‍ന്ന ശേഷമാണ് തിരിച്ചിറക്കിയത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്‍ജിന്റെ പുറംഭാഗം കാറ്റില്‍ ഇളകിപ്പറക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരെടുത്ത വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിന്റെ വാതില്‍ പറന്നുപോയതിനെ തുടര്‍ന്ന് ജനുവരി അഞ്ചിന് ബോയിങ് 737-800 വിമാനം തിരിച്ചിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.