1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം. മൂന്ന് വീട്ടുകാർക്ക് ഒരുമിക്കാൻ സാധിക്കുന്ന ക്രിസ്മസ് ബബിളുകൾ ‘എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാകുമെന്നാണ് മുന്നറിയിപ്പ്. ഈ കൂടിച്ചേരലുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് ഒരു സേജ് കമ്മിറ്റി ശാസ്ത്രജ്ഞൻ പറഞ്ഞു.

യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് കെയർ ഡയറക്ടർ പ്രൊഫസർ ആൻഡ്രൂ ഹേവാർഡ് അഞ്ച് ദിവസത്തെ ഉത്സവകാല ഇളവുകൾ കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും ആശുപത്രികളിൽ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുമെന്നും കൂടുതൽ മരണങ്ങൾക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സർക്കാരിന് ക്രിസ്തുമസ് ആഘോഷങ്ങൾ അനുവദിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല എന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും ‘സോഷ്യൽ മിക്സിംഗിന്റെ“ അപകടങ്ങളെക്കുറിച്ച്’ വ്യക്തമായ ധാരണ ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്സവകാലത്ത് മൂന്ന് വീട്ടുകാർക്ക് ഒരുമിച്ച് “ക്രിസ്മസ് ബബിൾ” രൂപീകരിക്കാൻ സാധിക്കും. ക്രിസ്തുമസ് കാലത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളിൽ അഞ്ച് ദിവസത്തെ ഇളവുകളാണ് അനുവദിച്ചിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് ഗ്രൂപ്പുകളിൽ സാമൂഹിക അകലം പാലിക്കാതെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും കണ്ടുമുട്ടാൻ അനുവദിക്കുന്നതിനുള്ള കോബ്ര എമർജൻസി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ യുകെയുടെ നാല് പ്രദേശങ്ങളിലെയും ഭരണ സംവിധാനങ്ങൾ അംഗീകരിച്ചു.

ടെസ്റ്റിംങ് സംവിധാനവും ടിയർ സിസ്റ്റവും വാക്സീനും എല്ലാം ചേർത്ത് കരുതലോടെ ക്രിസ്മസ് ആഘോഷിക്കാമെന്ന് ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തു. സന്തോഷങ്ങളാകാം എന്നാൽ എല്ലാം കരുതലോടെയാകണം എന്നാണ് പ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയെ ഓർമിപ്പിക്കുന്നത്. അടുചത്തയാഴ്ച അവനസാനിക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിനുശേഷം രോഗബാധ്തപ്രദേശങ്ങളെ മൂന്നു തട്ടുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടിയർ1, 2, 3 മേഘലകൾക്ക് പ്രത്യേകം പ്രത്യേകം നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക.

ഏറെ ഫലപ്രദമെന്നു കണ്ടെത്തിയ ഓക്സ്ഫെഡ് വാക്സീൻ ലോകമെങ്ങും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകുമെന്നും പരീക്ഷണങ്ങൾ പൂർത്തിയായാലുടൻ വാക്സീൻ ആളുകൾക്ക് നൽകിത്തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരായ ഒരാളെപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. ആവശേകരമായ ഫലമാണ് ട്രയലിൽ കണ്ടെത്തിയത്. സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന വാക്സീൻ ലോകത്തിന്റെ ഏതുഭാഗത്തും എത്തിക്കാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ എല്ലാർക്കും ഇത് ലഭ്യമാക്കാനാനും നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇറ്റലിയിൽ അര ലക്ഷം കടന്ന് കൊവിഡ് മരണം

ഇറ്റലിയിൽ കൊവിഡ് മരണസംഖ്യ അരലക്ഷം കടന്നു. ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വൈറസ് വ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള 11 മാസങ്ങളിൽ രാജ്യത്ത് മരണമടഞ്ഞത് 51,306 പേരാണ്. 14,55,022 പേർക്ക് ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്.

ഇന്നലെ (ചൊവ്വ) മാത്രം 630 പേർ മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിൽ 22,927 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. രോഗം പിടിപെട്ടവരിൽ ഇതുവരെ 6,05,330 പേർ സുഖംപ്രാപിച്ചു. ഒന്നര ലക്ഷത്തിലധികം പേരെയാണ് ഓരോ ദിവസവും കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കുന്നത്.

നിലവിൽ രാജ്യത്ത് തുടരുന്ന നിയന്ത്രണങ്ങൾ ഡിസംബർ മൂന്നിന് അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രോഗവ്യാപനവും മരണസംഖ്യയും ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ നീട്ടാനുള്ള സാധ്യതയും അധികൃതർ പരിഗണിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.