
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണല്‍സിനായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് പച്ചക്കൊടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി. യുകെയില്‍ ക്ഷാമം നേരിടുന്ന ഐടി വിദഗ്ധരെ ഇന്ത്യയില്‍ നിന്നും എത്തിക്കാനാണ് ഇളവ് നല്‍കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി വിദഗ്ധര്‍ക്കും, പ്രോഗ്രാമേഴ്‌സിനും യുകെയില്‍ ജോലി ലഭിക്കും .
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. ഇതിനു മുന്നോടിയായാണ് ഇന്ത്യയ്ക്ക് അനുകൂലമായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാമെന്ന് ബോറിസ് ജോണ്‍സണ്‍ സൂചന നല്‍കിയിരിക്കുന്നത്.
‘ഇന്ത്യയുമായി വര്‍ഷാവസാനത്തോടെ എഫ്ടിഎ നേടാനാണ് ലക്ഷ്യമിടുന്നത്. ഇമിഗ്രേഷന്‍ വിഷയത്തില്‍ ഈ രാജ്യത്തേക്ക് ആളുകള്‍ എത്തുന്നതിനെ എപ്പോഴും അനുകൂലിക്കുന്നു. യുകെയില്‍ വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്, ഐടി വിദഗ്ധരും, പ്രോഗ്രാമേഴ്‌സും ഇതില്‍ പെടുന്നു. ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ നിലപാട്, നിയന്ത്രണവിധേയമായി നടപ്പാക്കണം’, ബോറിസ് വ്യക്തമാക്കി.
ഇന്ത്യയിലേക്ക് യാത്ര ആരംഭിച്ച ശേഷമായിരുന്നു ബോറിസ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അനുകൂല നിലപാട് പ്രഖ്യാപിച്ചത്. 1 ബില്ല്യണ്‍ പൗണ്ടിന്റെ പുതിയ നിക്ഷേപങ്ങളും, കയറ്റുമതി കരാറുകളും സ്ഥിരീകരിച്ച് യുകെയില്‍ 11,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് ബോറിസ് ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല