സ്വന്തം ലേഖകന്‍: ബോസ്‌നിയ യൂറോപ്യന്‍ യൂണിയനിലേക്ക്, അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ബോസ്‌നിയ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷ ലഭിച്ചുവെന്നും പരിവര്‍ത്തനത്തിന്റെ പാതയിലുള്ള ബോസ്‌നിയക്ക് അംഗത്വം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും യൂനിയന്‍ പ്രസിഡന്റും നെതര്‍ലന്‍ഡ്‌സ് വിദേശകാര്യമന്ത്രിയുമായ ബെര്‍ത് കോയിന്‍ഡേഴ്‌സ് പറഞ്ഞു. 2013ല്‍, ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ യൂനിയനില്‍ അംഗത്വം നേടിയ രാജ്യം.
അതിനു ശേഷം അപേക്ഷ നല്‍കിയ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയുടെ അപേക്ഷ യൂനിയന്റെ പരിഗണനയിലുമാണ്. 15 വര്‍ഷം മുമ്പ് ബോസ്‌നിയ അംഗത്വത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും രാജ്യത്തെ ആഭ്യന്തര സംഘര്‍ഷം കാരണം അപേക്ഷ മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല