സ്വന്തം ലേഖകന്‍: കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ബ്രൂവറി വിവാദം; എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ നേതാവ്; എ.കെ.ആന്റണി ഷിവാസ് റീ ഗലിന് ബ്രൂവറി അനുവദിച്ചതിന്റെ രേഖയുമായി എല്‍ഡിഎഫ് കണ്‍വീനര്‍. സംസ്ഥാനത്ത് ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതോടെ വിവാദം കൊടുമ്പിരി കൊള്ളുകയാണ്.
എന്നാല്‍ ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്നാണ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞത്. വിശദീകരണം ആവശ്യമുള്ളവര്‍ക്ക് പിന്നീട് മറുപടി നല്‍കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും വ്യക്തമാക്കി. അതേസമയം മുന്‍ നിലപാട് തിരുത്തി ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
അതിനിടെ എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പുറത്തുവിട്ടത്. ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചത്.
നായനാര്‍ സര്‍ക്കാര്‍ 1999ല്‍ ഇനി ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ട എന്നു തീരുമാനം എടുത്തിരുന്നു എന്നും പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളും ഇത് പിന്തുടര്‍ന്നിരുന്നു എന്നും 19 വര്‍ഷത്തിനു ശേഷം ഈ നയം പിണറായി സര്‍ക്കാര്‍ മാറ്റിയതില്‍ അഴിമതി ഉണ്ട് എന്നുമാണ് ചെന്നിത്തല ആരോപിച്ചത്. എറണാകുളത്തെ കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്ക് വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല