1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2023

സ്വന്തം ലേഖകൻ: യുകെയില്‍ 38,000 ല്‍ അധികം വരുന്ന പബ്ബുകളില്‍ പൈന്റുകളും മറ്റും സൂപ്പര്‍മാര്‍ക്കറ്റിലേതിനേക്കാള്‍ വിലക്കുറവില്‍ ലഭ്യമായി തുടങ്ങി. ചാന്‍സലര്‍ ജെറെമി ഹണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുമ്പോഴും ബ്രിട്ടീഷുകാര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ പുറത്തെ രാത്രികാല ജീവിതം ആസ്വദിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നായിരുന്നു ഹണ്ട് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പ്രകാരം ബിയറിന്റെയും സിഡറിന്റെയും സൂപ്പര്‍മാര്‍ക്കറ്റിലെ നികുതി നിരക്ക് പബ്ബിലേതിനേക്കാള്‍ വ്യത്യസ്തമാകാന്‍ പാടില്ല. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഒപ്പുവച്ച് വിന്‍ഡ്സര്‍ ഫ്രെയിംവര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഗ്യാരന്റികള്‍ മൂലവും.

ബ്രക്സിറ്റ് നല്‍കിയ സൗകര്യം ഉപയൊഗിച്ച് നികുതി സമ്പ്രദായം കൂടുതല്‍ ലളിതവത്ക്കരിച്ചു എന്നായിരുന്നു പ്രധാനമന്ത്രി സുനാക് പറഞ്ഞത്. ഇത് ബ്രിട്ടീഷ് പബ്ബുകള്‍ക്ക് വലിയ ആശ്വാസം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിമുതല്‍ മദ്യത്തിന്റെ നികുതി അതിന്റെ വീര്യത്തെ അനുസരിച്ചായിരിക്കും. അതുപോലെ പുതിയതായി ആവിഷ്‌കരിച്ച ന്യു സ്മോള്‍ പ്രൊഡ്യുസേഴ്സ് റിലീഫ് പദ്ധതി ചെറിയ ബ്രൂവറികള്‍ക്ക് പുതിയ മദ്യങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നതിനും, ബിസിനസ്സ് വളര്‍ത്തുന്നതിനും സഹായകരമാകും.

യു കെയുടെ പ്രിയപ്പെട്ട പാനീയങ്ങളായ പെയ്ല്‍ എയ്ല്‍, പ്രീ മിക്സ്ഡ് കോക്ക്ടെയ്ല്‍ ടിന്നുകള്‍, ഇംഗ്ലീഷ് സ്പാര്‍ക്ലിംഗ് വൈന്‍ എന്നിവയുടെ നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. നികുതിയില്‍ വരുത്തിയ ഇളവ് ഉപഭോക്താക്കളിലേക്ക് പകര്‍ന്ന് നല്‍കണമെന്ന് പബ്ബുകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സ്വന്തം വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്ക് വേണമെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. കൂടുതല്‍ പബ്ബുകള്‍ അടച്ചു പൂട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി.

നികുതിയിളവ് ഉപഭോക്താക്കളിലേക്ക് പകര്‍ന്ന് നല്‍കിയാല്‍ ഐറിഷ് ക്രീമിന്റെ വിലയില്‍ 3 പെന്‍സിന്റെ കുറവ് ഉണ്ടാകുമ്പൊള്‍ അഞ്ച് ശതമാനം റെഡി-ടു-ഡ്രിങ്ക് കോക്ക്ടെയ്ല്‍ ക്യാനിന്റെ വിലയി 6 പെന്‍സിന്റെ കുറവായിരിക്കുമ്മ് ഉണ്ടാവുക. പ്രൊസെസ്‌കോക്ക് 61 പെന്‍സിന്റെയും 3.5 പെര്‍സെന്റേജ് പെയ്ല്‍ എയ്ല്‍ 500 മി. ലി ക്ക് 20 പെന്‍സിന്റെയും കുറവുണ്ടാകും. എന്നാല്‍ വീര്യം കൂടിയ മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.