1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം അവസരങ്ങള്‍ ബ്രിട്ടനെ തേടിവരുമെന്നും തന്റെ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന പറഞ്ഞ തെരേസാ മേയ് എല്ലാ ബ്രിട്ടീഷുകാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും പേരുകേട്ട നാടാണ് ബ്രിട്ടനെന്ന് തെരേസാ മേയ് ഓര്‍മ്മിപ്പിച്ചു. മറ്റു ചില രാജ്യങ്ങളിലെ ജനങ്ങള്‍ രഹസ്യമായാണ് തങ്ങളുടെ മത വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുന്നതെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടുപോകുന്ന സാഹചര്യത്തില്‍ ഏഷ്യയും അമേരിക്കയുമായി പുതിയ വ്യാപാര ബന്ധങ്ങളും ഉടമ്പടികളും ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ് തെരേസാ മേയ്. അടുത്തിടെ സൗദി സന്ദര്‍ശിച്ച മേയുടെ ദൗത്യം വന്‍ വിജയമായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.