1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് പന്ത്രണ്ടോടെ വോട്ടെടുപ്പു നടത്താനാവുമെന്നാണു കരുതുന്നതെന്ന് ഈജിപ്തിലെ ഷാംഎല്‍ഷേക്കില്‍ അറബി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ച തെരേസാ മേയ് വിമാനത്തില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

മാര്‍ച്ച് 29നു ബ്രെക്‌സിറ്റ്(യുറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ വിടുതല്‍) നടപ്പാക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രത്യാശിച്ചു!. എന്നാല്‍ മാര്‍ച്ച് 12ലെ വോട്ടെടുപ്പിനുശേഷം ബ്രെക്‌സിറ്റിന് വെറും 17 ദിവസത്തെ സാവകാശമേ ലഭിക്കുകയുള്ളുവെന്നും ഇതു പോരെന്നും മേയുടെ കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ പറഞ്ഞു. കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചവര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ മേയ് തയാറായിട്ടില്ല.

എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നിട്ടില്ലെന്ന് മേയ് വ്യക്തമാക്കി. ഈ മാസം 27ന് ബ്രെക്‌സിറ്റ് വോട്ടെടുപ്പു നടത്തുമെന്നാണു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അതിനാല്‍ വോട്ടെടുപ്പു മാറ്റിവയ്ക്കുകയാണെന്നും മേയ് വ്യക്തമാക്കി. ചൊവ്വാഴ്ച വീണ്ടും ബ്രസല്‍സിലേക്ക് പോകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.