1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പണം ഉണ്ടാക്കുന്നതാണ് പുതിയ ട്രെൻഡ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്‌ളൂവൻസറായും മറ്റും ജോലി ചെയ്തും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. കൊച്ചുകുട്ടികൾ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രമോഷനായി രംഗത്ത് വരാറുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങൾ അത്തരത്തിൽ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത വിരളം മാത്രം. എന്നാൽ അടുത്തിടെ ഒരു വയസ് പൂർത്തീകരിച്ച സാമൂഹികമാദ്ധ്യമങ്ങളിൽ വലിയ സാധ്വീനമുള്ള ഒരു കുട്ടി സെലിബ്രറ്റിയുണ്ട് അങ്ങ് അമേരിക്കയിൽ.

ഈ കുട്ടി സെലിബ്രിറ്റി ഇതിനിടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങൾ സന്ദർശിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളുടേയും കമ്പനികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.യാത്രാ ബ്ലോഗർമാരായ ജെസ്സിന്റെയും സ്റ്റീവിന്റെയും പൊന്നോമന പുത്രനാണ് ബ്രിഗ്സ് ഡാരിങ്ടൺ. കൊറോണ ലോക്ഡൗണിനിടെ കഴിഞ്ഞവർഷം ഒക്ടോബർ 14നായിരുന്നു ഈ കുട്ടി സെലിബ്രിറ്റിയുടെ ജനനം. മൂന്നാഴ്ച പ്രായമുള്ളപ്പോൾ നെബ്രാസ്‌കയിലേക്കായിരുന്നു ബ്രിഗ്സ് ഡാരിങ്ടണിന്റെ ആദ്യ യാത്ര. ഒമ്പത് ആഴ്ച പ്രായമെത്തിയപ്പോൾ ആദ്യ വിമാനയാത്ര.

കാൻസാസ്, യൂട്ട, അരിസോണ, ഫ്ലോറിഡ, അലാസ്‌ക, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങളിലൂടെയാണ് ഈ കുട്ടി സെലിബ്രിറ്റി യാത്ര ചെയ്തത്. ഇതു വഴി മാസം 1000 ഡോളറാണ് സമ്പാദിച്ചത്. ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപയാണ് ഇത്. എന്തിനേറെ പറയുന്നു തനിക്കാവശ്യമായ ഡയപ്പറുകളും വൈപ്പുകളും അടക്കം സ്പോൺസർഷിപ്പിലൂടെ നേടിയെടുക്കാൻ ഈ കൊച്ചുമിടുക്കനു സാധിക്കുന്നുണ്ട്. ഇതോടകം 45 ഓളം വിമാനയാത്രകൾ ഈ കുട്ടി സെലിബ്രറ്റി നടത്തിക്കഴിഞ്ഞു.

അലാസ്‌കയിലെ കരടികൾ, ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിലെ ബലൂൺ ഫിയസ്റ്റ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചെന്നായ്‌ക്കൾ, യൂട്ടയിലെ അതിലോലമായ കമാനം, കാലിഫോർണിയയിലെ ബീച്ചുകൾ തുടങ്ങി നിരവധി ആകർഷണങ്ങളാണു തന്റെ ചടുലമായ നീക്കങ്ങൾ വഴി ബ്രിഗ്സ് കാണികളിലെത്തിച്ചത്.

ആളുകളെ യാത്രകളിലേക്ക് ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി ബ്രിഗ്സ് ആയിരിക്കുമെന്നാണ് അമ്മയായ ജെസിന്റെ വിലയിരുത്തൽ. ബ്രിഗ്സിന്റെ യാത്രാ കഥകൾക്ക് ഒരു വലിയ ആരാധക കൂട്ടം തന്നെ ഇന്നുണ്ട്. ടിക് ടോക്കിൽ 2.5 ലക്ഷം ആരാധകരും ഇൻസ്റ്റാഗ്രാമിൽ 34,000 ഫോളോവേഴ്സും ബ്രിഗ്സിനുണ്ട്.

2020ൽ ഗർണിയിയായിരിക്കേയാണ് ബ്രഗ്‌സിന്റെ അമ്മയായ ജെസ് ഇത്തരമൊരു വ്യത്യസത ആശയത്തിലേക്കു എത്തിച്ചേർന്നത്. കുട്ടികൾ നടത്തുന്ന ഒരുപാട് ബ്ലോഗുകൾ സമൂഹമാദ്ധ്യമങ്ങളിൽ കണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായുള്ള ഒരെണ്ണം പോലും കണ്ടെത്താനായില്ല.ഇതേ തുടർന്നാണ് കുഞ്ഞു ബ്രിഗ്‌സ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതക്ഷപ്പെടാൻ തുടങ്ങിയത്.ചുരുങ്ങിയ സമയം കൊണ്ട് ബ്രിഗ്സ് സ്പോണസർമാരെയും കമ്പനികളെയും ആകർഷിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.