1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിലും മരണങ്ങളിലും കാര്യമായ കുറവ്. ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കൊവിഡ് കേസുകളും 610 മരണങ്ങളും മാത്രം. ശനിയാഴ്ചയിൽ നിന്നും 22% കുറവാണ് കേസുകളിൽ രേഖപ്പെടുത്തിയതെങ്കിൽ മരണനിരക്കിൽ 9% കുറവാണ് രേഖപ്പെടുത്തിയത്.

ഡിസംബർ 27 ന് ശേഷം മരണ നിരക്കിൽ കുറവുണ്ടാകുന്നത് ഇതാദ്യമാണ്. അതിവേഗം പടരുന്ന കൊവിഡ് -19 വേരിയന്റിനെ നേരിടാൻ ജനുവരി 5 ന് ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ലോക്ക്ഡൗൺ നിലവിൽ വന്നിരുന്നു. മൂന്നാം ഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കാണുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാൽ, ബ്രിട്ടന്റെ കൊവിഡ് മരണങ്ങൾ തുടർച്ചയായ ഏഴാം ദിവസവും അഞ്ഞൂറിന് മുകളിലായി തുടരുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്നാണ് സൂചനകൾ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം ഒരു ലക്ഷത്തിലധികം മരണങ്ങൾ നടന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി യുകെ മാറും.

അതേസമയം, ഈ ആഴ്ചയിലെ ഏഴ് ദിവസത്തെ ശരാശരി 1,248 മരണങ്ങളാണ്. ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 1,119 ആയിരുന്നു. മഹാമാപാൻഡെമിക്കിന്റെ വളർച്ചാ നിരക്ക് കണക്കാക്കുന്ന ആർ നമ്പർ നിലവിൽ 0.8 നും 1 നും ഇടയിലാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ അണുബാധ നിരക്കും മരണങ്ങളും കുറയുമെന്ന നിഗമനത്തിലാണ് അധികൃതർ.

വീണ്ടും മലയാളി മരണം

ഗ്രെയ്റ്റർ ലണ്ടനിലെ ഹെയ്‌സിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്ത് (46) കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ സുജക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതൽ വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം വെങ്ങാനൂർ ദീപാഞ്ജലി ഹൗസിൽ പ്രേംജിത്താണ് ചടയമംഗലം സ്വദേശിനിയായ സുജയുടെ ഭർത്താവ്. ഏകമകൾ അനന്യ നായർ (പാറു – 13) വിദ്യാർത്ഥിനിയാണ്. പ്രാദേശിക മലയാളി കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുജയുടെ വിയോഗം ഹെയ്‌സിലെ മലയാളി സമൂഹത്തിനും ആഘാതമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.