ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇന്ത്യന്‍ ഇടപെടലിനെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ നശിപ്പിച്ച് ബ്രിട്ടന്‍. തമിഴ് പുലികളും ശ്രീലങ്കന്‍ സര്‍ക്കാരുമായുള്ള ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ച സുപ്രധാന രേഖകളടങ്ങുന്ന 195 ഫയലുകളാണ് ബ്രിട്ടന്‍ നശിപ്പിച്ചത്.
ശ്രീലങ്കയില്‍ എല്‍ടിടിഇ ആഭ്യന്തര യുദ്ധം വ്യാപിപ്പിച്ച 1978–80 കാലത്തു ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രീലങ്കയ്ക്കു നല്‍കിയ ഉപദേശങ്ങളുടെ ഫയലുകളും നശിപ്പിച്ചവയില്‍ പെടുന്നു. ലങ്കയില്‍ ഇന്ത്യന്‍ സമാധാനസേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച രേഖകളും ഇക്കൂട്ടത്തിലുണ്ട്. ഇത് ചരിത്രത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ നടപടി രാജ്യത്തിന്റെ നയത്തിന് അനുസൃതമാണെന്നാണു ബ്രിട്ടന്റെ നിലപാട്. തമിഴ് വംശജര്‍ക്കായി 1981ല്‍ വൈരമുത്തു വരദകുമാര്‍ ആരംഭിച്ച തമിഴ് ഇന്‍ഫര്‍മേഷന്‍ സെന്ററാണു ചരിത്രരേഖകള്‍ നഷ്ടമായതില്‍ പരാതി ഉന്നയിച്ചത്. സെന്ററിന്റെ കേന്ദ്രങ്ങള്‍ 1984–87 കാലത്തു മധുരയിലും മദ്രാസിലും പ്രവര്‍ത്തിച്ചിരുന്നു. എന്തെല്ലാം രേഖകളാണ് നശിപ്പിച്ചതെന്ന് ബ്രിട്ടീഷ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല